Chapter Title : നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]
ഒരുമിച്ച് ഓടി. ആദ്യം വേഗത്തിലുള്ള നടത്തമായിരുന്നു. പക്ഷെ പിന്നിൽ കേൾക്കുന്ന ശബ്ദങ്ങൾ... അത് ഞങ്ങളുടെ തൊട്ടുപിന്നിലെത്തിയെന്ന തോന്നൽ... അതോടെ നടത്തം ഓട്ടമായി മാറി.
ഞങ്ങൾ കുറെയേറെ ദൂരം ഓടി.
പക്ഷെ... എങ്ങും എത്തുന്നില്ല. ഞങ്ങൾ വന്ന വഴിക്ക് ഇത്രയും നീളമുണ്ടായിരുന്നില്ലല്ലോ എന്ന സംശയം എല്ലാവരിലും ഉണ്ടായി. എത്ര ഓടിയിട്ടും പുറത്തേക്കുള്ള വെളിച്ചം മാത്രം കാണുന്നില്ല. ചുറ്റും ഇരുട്ട് മാത്രം. ഞങ്ങൾ ഒരു വലയത്തിനുള്ളിൽപ്പെട്ട് വട്ടം കറങ്ങുകയാണോ എന്ന് തോന്നിപ്പോയി.
കിതച്ചു കൊണ്ട്, എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ പകച്ചു നിൽക്കുമ്പോഴാണ്, ഞങ്ങൾക്ക് കുറച്ചുമാറി വലതുവശത്ത് നിന്ന് വലിയൊരു ശബ്ദം കേട്ടത്. ഇടിമുഴക്കം പോലെ.
അങ്ങോട്ട് പോകണോ അതോ നേരെ
ഓടണോ എന്ന ചിന്തയിലായി എല്ലാവരും.
പക്ഷെ ഒടുവിൽ ആ ശബ്ദം വന്ന ദിശയിലേക്ക് തന്നെ പോകാൻ അർജുനേട്ടൻ തീരുമാനിച്ചു. ഞങ്ങളും പിന്നാലെ പോയി.
ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞതും അതൊരു പുതിയ തുരങ്കത്തിലേക്കാണ് ഞങ്ങളെ നയിച്ചത്. അതിനുള്ളിലേക്ക് കാലെടുത്തു വെച്ചതും...
പെട്ടെന്ന്...!!
കണ്ണഞ്ചിപ്പിക്കുന്ന വലിയൊരു പ്രകാശം ഞങ്ങളെ പൊതിഞ്ഞു. സൂര്യൻ മുഖത്തേക്ക് ഇറങ്ങി വന്നതുപോലൊരു വെളിച്ചം. കണ്ണ് തുറന്നുപിടിക്കാൻ പറ്റാത്തത്ര തീവ്രമായ പ്രകാശം. ഞങ്ങൾ എല്ലാവരും കൈകൾ കൊണ്ട് കണ്ണുകൾ പൊത്തി.
കുറച്ചു നിമിഷങ്ങൾക്കു ശേഷം, ആ പ്രകാശം മങ്ങിയപ്പോൾ ഞങ്ങൾ മെല്ലെ കണ്ണുകൾ തുറന്നു.
കണ്ട കാഴ്ച ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.
ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത് ഗുഹയുടെ ആഴങ്ങളിലല്ല. ഞങ്ങൾ ആദ്യം കണ്ട, അഞ്ച് വഴികളും തുടങ്ങുന്ന ആ വലിയ ഗുഹാമുഖത്താണ്!
അപ്പോഴാണ് ഞങ്ങൾക്ക് ആ സത്യം മനസ്സിലായത്... ആ ഗുഹയിലെ ഓരോ വഴിയും, ഓരോ
💬 Comments
View all comments