0%

Chapter Title : നിധിയുടെ കാവൽക്കാരൻ 9 [കാവൽക്കാരൻ]

കണ്ടതും മനസ്സിൽ എന്തോ ഒരു വിങ്ങലുണ്ടായി.

​അതൊരു ഐഫോൺ ആയിരുന്നു, ഏറ്റവും പുതിയ മോഡൽ. എൻ്റെ ഫോൺ കേടായെന്ന് പറഞ്ഞപ്പോൾ അവൾ എനിക്ക് വേണ്ടി വാങ്ങിക്കൊണ്ടുവന്ന സമ്മാനം.

അവളെ ഇഷ്ടമില്ലാഞ്ഞിട്ട് പോലും മാറ്റിനിർത്താൻ കാരണമായി നിധിയുടെ മുഖം കണ്ടപ്പോൾ എനിക്കെന്തോ അവളോട് ദേഷ്യം തോന്നി.ചിലപ്പോൾ ഇതിനു മുൻപ് കൃതികയും നിധിയും തമ്മിൽ എന്തെങ്കിലും തരത്തിൽ പ്രശ്നമുണ്ടായിരിക്കും. അതുകൊണ്ടായിരിക്കും നിധി ഇവിടേ നിന്നും കൃതികയേ മാറ്റിയത്...

​കാർ കണ്ണിൽ നിന്നും മായുന്നത് വരെ പുറത്ത് ഗേറ്റിന് മുന്നിലായി ഞാൻ അതേ നിൽപ്പ് തുടർന്നു.....

"അവൾ നിന്റെ ഫ്രണ്ട് ആണോ അതോ കാമുകിയാണോ...? "

അവർ പോയി കഴിഞ്ഞതും നിധിയുടെ ചോദ്യം.

അവൾ എന്റെ അടുത്ത് തന്നെയുണ്ട്. പക്ഷേ അവളുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ വീട്ടിലേക്ക് നടന്നു..

അല്ലെങ്കിൽ തന്നേ ഞാൻ എന്തിനു മറുപടി പറയണം. മനസ്സ് വായിക്കാനുള്ള കഴിവല്ലേ കയ്യിൽ ഇരിക്കുന്നത്. അതും പോരാഞ്ഞിട്ട് എന്നേ കുറിച്ച് എനിക്ക് പോലും അറിയാത്ത കാര്യങ്ങളും... 😤

ഞാൻ അവളേ നോക്കി ഒന്ന്‌ പുച്ഛിച്ചു...

"നീ ദേഷ്യപ്പെട്ടിട്ടൊന്നും കാര്യമില്ല ദേവാ. ആദ്യമായിട്ട് കാണുന്ന ആളേ ഞാൻ എങ്ങനെ വിശ്വസിക്കും..."

അവളുടെ ആ മറുപടി കേട്ടതും കാലുകൾ നിശ്ചലമായി..

ആദ്യമായി കാണുന്നതോ...

ഞാൻ നിധിയേ തിരിഞ്ഞു നോക്കി....

"നോക്കണ്ട അവൾ ഇതിനു മുൻപ് ഇവിടേ വന്നിട്ടില്ല.....ഇതിനൊക്കെ കാരണം നീ തന്നെയാ..."

അതും പറഞ്ഞ് അവൾ വീടിനകത്തേക്ക് കയറി...

ഒന്ന്‌ സ്റ്റക്ക് ആയി നിന്ന ശേഷം ഞാൻ അവളുടെ പിന്നാലേ വീട്ടിലേക്കോടി...

അവളുടെ അടുത്തെത്തിയതും എന്റെ പിടി അവളുടെ കയ്യിൽ വീണു....

"അങ്ങനങ്ങ്

💬 Comments

View all comments