Chapter Title : നൈറ്റ് ഡ്യൂട്ടിയിലേ കളികൾ 2 [PB]
സത്യം പറഞ്ഞാൽ പുള്ളിയുടെ അടുത്ത് മാത്രമേ എനിക്ക് ഒരു കാമുകി അല്ലേൽ വൈഫ് ഫീൽ തോന്നിയിട്ടുള്ളൂ.
അർച്ചന സന്തോഷത്തോടെ പറഞ്ഞു.
അത് കേട്ടപ്പോൾ ആദിലിന്റെ ഉള്ളൊന്ന് പിടഞ്ഞു. ഇത്ര ചെറുപ്പമായ അവൾക്ക്, അവളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ അത്രയും പ്രായമുള്ള ഒരാൾ വേണ്ടി വന്നല്ലോ എന്ന് ഓർത്തപ്പോൾ അവന് അതൊരു അനീതിയായി തോന്നി. പുള്ളിയുടെ കാലം കഴിയുമ്പോൾ, ആ നോവും പേറി ഇവൾ എത്ര നാൾ ജീവിക്കേണ്ടി വരും എന്ന് ഓർത്തിട്ട് അവന്റെ മനസ്സ് നീറി.
പുള്ളി ഇപ്പോഴും വിളിക്കാറുണ്ടോ? അവൻ സന്തോഷം അഭിനയിച്ച് ചോദിച്ചു.
വിളിക്കും എപ്പോഴും വിളിക്കാൻ പറ്റത്തില്ല. പുള്ളിടെ മോളും കൊച്ച്മക്കളും ഇവരുടെ കൂടെയാ ഇപ്പോ. അതുകൊണ്ട് സമയം കിട്ടത്തില്ല. പിന്നെ ആഴ്ചയിൽ ഒരിക്കൽ ഗോൾഫ് കളിക്കാൻ പോവാ എന്ന് പറഞ്ഞ് ഇറങ്ങിയിട്ട് ക്ലബ്ബിൽ ചെന്ന് വിളിക്കും. അർച്ചന പറഞ്ഞു.
ശോ പാവം, ആമിന പറഞ്ഞു.
നിങ്ങൾ എന്താ സംസാരിക്കുന്നത് എന്നിട്ട്? ആദിൽ ചോദിച്ചു.
അത്, പുള്ളി പോകുന്ന ദിവസം നേരത്തെ എന്നോട് പറയും. ഞാൻ ആ ദിവസം നോക്കി ലീവ് എടുത്ത് വീട്ടിൽ ഇരിക്കും, സാരി ഒക്കെ ഉടുത്ത്. സംസാരിച്ച് കഴിയുമ്പോൾ എനിക്കും പുള്ളിക്കും തുണിയൊന്നും കാണില്ല.
ശോ ക്ലബ്ബിൽ വച്ചോ? ആദിൽ ചോദിച്ചു.
അവിടെ പ്രൈവറ്റ് റൂം ഉണ്ട്. അർച്ചന പറഞ്ഞു.
എല്ലാ ആഴ്ചയും വിളിക്കുമോ? ആമിന ചോദിച്ചു.
എല്ലാ ആഴ്ചയിലും വിളിക്കും. പുള്ളി എന്നെ അവരുടെ ഭാഷയിൽ വൈഫ് എന്നാ വിളിക്കുന്നെ, ഞാൻ തിരിച്ച് ഹസ്ബൻഡ് എന്നും. അർച്ചന സന്തോഷത്തോടെ പറഞ്ഞു.
അത് കേട്ടപ്പോൾ ആദിലിന് കണ്ണ് നിറഞ്ഞ് വന്നു.
💬 Comments
View all comments