0%

Chapter Title : നിഗൂഢ ലോകങ്ങൾ 1 [Jon snow]

Author : Guest Author Read All Parts 102750

അവൾ തന്നെ എന്ന് ഉറപ്പിച്ചു.

പക്ഷെ അന്വേഷിച്ചപ്പോ ആണ് അറിഞ്ഞത് അവൾ 4th year ആണ്. പേര് അശ്വതി. തന്തപ്പടി രാഷ്ട്രീയത്തിൽ. മൊത്തത്തിൽ റിസ്ക്.

പക്ഷേ റിസ്ക് ഉള്ളടിത്തല്ലേ ഇഷ്‌ക് ഉള്ളു.

ഞാൻ 1st year ഉം അവൾ 4th yearum ആയിരുന്നു ഏറ്റവും വലിയ പ്രശ്നം. സീനിയർസ് അറിഞ്ഞാൽ ചെലപ്പോ ചെറയും. അതുകൊണ്ട് തന്നെ എല്ലാം secret ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു. കോളേജിന് പുറത്ത് അവളോട് അടുക്കുക. ആരും അറിയാതെ അവളുടെ കാമുകൻ ആവുക.

ഇങ്ങനെ ചതി മനസ്സിൽ ഉറപ്പിച്ചു ഞാൻ 2 ആഴ്ച ഒരു സൈക്കിൾ എടുത്ത് അവളുടെ കാറിന്റെ വരവും പൊക്കും പിന്തുടർന്ന് കൊണ്ടിരുന്നു.

ഒരു കാര്യം എനിക്ക് നല്ലോണം മനസിലായി. ഡ്രൈവർ ഒരു കിളവൻ ആണ്.... അധികം ലോക പരിചയം ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ട് അയാളെ nice ഇൽ ഒഴിവാക്കി ഗ്യാപ് കണ്ടെത്താൻ പറ്റും.

പിന്നെ മനസിലായി എന്നും കോളേജ് വിട്ടാൽ അവൾ ഒരു കോഫീ ഷോപ്പിൽ പോയിരുന്നു ഒറ്റയ്ക്ക് ഒരു cofee കുടിച്ചിട്ടേ വീട്ടിൽ പോകുന്നുള്ളൂ. ഒരു കാപ്പിക്ക് 250-300 രൂപ ഉള്ള തരം മുന്തിയ കട ആയതുകൊണ്ട് തന്നെ ഡ്രൈവർ അന്നേരം ഒരു 10-25 മീറ്റർ മാറി ഒരു മാട കടയിൽ നിന്ന് സിഗറേറ്റ് വലിച്ചു ചായ കുടിച് നിൽപ്പാണ് പതിവ്

കോളേജ് ഐഡി കാർഡ് കിട്ടിയിട്ട് പിന്നെ ഏതോ മൂലയിൽ എറിഞ്ഞ ഞാൻ അത് തപ്പി എടുത്തു.

ഒരു ദിവസം ആ കോഫി ഷോപ്പിൽ ID കാർഡ് ഇട്ടോണ്ട് തന്നെ കേറി ചെന്നു.

💬 Comments

View all comments