0%

Chapter Title : നിഗൂഢ ലോകങ്ങൾ 1 [Jon snow]

Author : Guest Author Read All Parts 102754

അവളുടെ ഓപ്പോസിറ്റ് പോയി ഇരുന്നു

" സോറി... ഞാൻ ഇവിടെ ഇരിക്കുവാണെ... ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. "

സ്വതവേ പണക്കാരുടെ ഒരുതരം ഹുങ്ക് ഉള്ളപോലെ അവൾ ഒന്ന് കണ്ണ് ഉയർത്തി നെറ്റി ചുളിച്ചു എന്നേ ഒന്ന് നോക്കി... പിന്നെ ഐഡി കാർഡ് കൂടി കണ്ടു

" സോറി മാഡം.... ഞാൻ അടുത്ത് ഒരു കോളേജിലെ student ആണ്. " ആദ്യമായി കാണുന്ന പോലെ എന്റെ പെരുമാറ്റം

" ഞാൻ എല്ലാ ദിവസവും ഇവിടെ ഉണ്ടാവും... ചായ കുടിക്കാൻ അല്ല. വേറൊരു കാര്യത്തിനാ.. "

ഭയങ്കര cuteness മോന്തയ്ക്ക് വാരി വിതറി ഞാൻ പഞ്ചാര തുടങ്ങി. അവൾ അസ്വസ്ഥത ആയി കൊണ്ടിരുന്നു.

" അത് എന്താണെന്ന് വച്ചാൽ ഞാൻ UNICEF nte ഒരു volanteer ആണ്... അപ്പൊ ഇന്റർനാഷണൽ ലെവലിൽ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി ഫണ്ട് raising program നടക്കുന്നുണ്ട്... നിങ്ങളെ പോലെ ഉള്ള പണക്കാർ ആണല്ലോ അതിനൊക്കെ സഹായിക്കാൻ പ്രാപ്തി ഉള്ളത് "

കൺഫ്യൂഷൻ ഒക്കെ തീർന്നു അവൾക്ക്... പിരിവ് കാരന്റെ റോളിൽ ആണ് ഞാൻ എങ്കിലും കുറച്ചു സോഫിസ്റ്റിക്കറ്റെഡ് terms unicef എന്നൊക്കെ അടിച്ചു വിട്ടപ്പോ അവളൊന്നയഞ്ഞു.

പിന്നെ സുഡാനിലെയും യമണിലെയും കുട്ടികളുടെ പോഷകാഹാര കുറവ് എന്നൊക്കെ തുടങ്ങി കുറച്ചു കാട് കേറി ചള ഡയലോഗ് കാച്ചി വിട്ടപ്പോ അവൾ പോലും അറിയാതെ അവൾ ചോദിച്ചു..

" എടൊ തന്റെ ID കാർഡ്.... ഇതേ കോളേജിൽ ആണല്ലോ ഞാനും... ഞാൻ തന്നെ കണ്ടിട്ടില്ലാലോ.. "

അതാണ്....... ബോൾ basketil തന്നെ..

പിന്നെ അങ്ങോട്ട് unicef

💬 Comments

View all comments