0%

Chapter Title : നിഗൂഢ ലോകങ്ങൾ 2 [Jon snow]

Author : Guest Author Read All Parts 56.3K

എന്ന് എല്ലാരേം കാണിക്കട്ടെടാ പുല്ലേ "

ഞാൻ ഭയന്ന് അപ്പൊ തന്നെ പറഞ്ഞു " വരാം ഞാൻ വരാം എന്നെ ഒന്നും ചെയ്യരുത് "

പിന്നെ അവൾ ടാറ്റാ പറഞ്ഞു പോയി.

പക്ഷേ 8 മണിക്ക് കാണുന്നതിന് മുന്നേ അവളുടെ വീട് എനിക്ക് കണ്ടെത്തണം ആയിരുന്നു.

ഞാൻ നേരെ ഓഫീസിൽ പോയി. ക്ലർക്ക് ചേട്ടനോട് രണ്ട് വർത്തമാനം ഒക്കെ പറഞ്ഞു. പുള്ളിയും ഞാനും ഇടയ്ക്ക് വലി കമ്പനി ഉള്ളത് കൊണ്ടു തഞ്ചത്തിന് രജിസ്റ്റർ ഇങ്ങോട്ട് ഇസ്കി. അവളുടെ അഡ്രസ് കണ്ടുപിടിച്ചു.

കോളേജിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ മാത്രേ ഒള്ളു.

ഞാൻ ഉച്ചയ്ക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്തു. നേരെ അവളുടെ ഗ്രാമത്തിലേക്ക് വച്ചു പിടിച്ചു. തന്തപ്പടി ടെ പേര് സാബു എന്ന് വായിച്ചത് ഓർത്തു വച്ചു.

അവിടെ ചെന്ന് തിരക്കിയപ്പോൾ ആകെ നാട്ടിൽ ഒരൊറ്റ സാബു ഉള്ളു. അതാണ് കരാട്ടെ സാബു. വ്യക്തമായി അന്വേഷിച്ചപ്പോ ഒരു കരാട്ടെ മാസ്റ്റർ കം കർഷകൻ കം ഡ്രൈവർ കം മെക്കാനിക് ആണ് കക്ഷി. വീട് ദൂരെ നിന്ന് നോക്കിയപ്പോ ഒരു മിഡിൽ ക്ലാസ്സ്‌ രീതിയെ ഒള്ളു. പിന്നെ ഇവൾക്ക് എവിടുന്ന് ഈ കാശ് ഒക്കെ

വീടിന്റെ മതിലിനു മുകളിൽ കൂടെ ഒന്ന് കണ്ണോടിച്ചു. അടുകള ഭാഗത്തു ഒരു സ്ത്രീ ഇരുന്നു അരി മുറത്തിൽ ഇട്ട് പേറ്റുന്നു. പ്രായം കൊണ്ടു അവളുടെ അമ്മ തന്നേ.

ചുറ്റും ഒന്ന് കണ്ണ് ഓടിച്ചപ്പോ വീടിന്റെ സൈഡിൽ ഒരു ഷെഡ് ഉണ്ട്. അവിടെ ഒരു ബോർഡ്‌. ജീന കരാട്ടെ അക്കാഡമി. മാസ്റ്റർ സാബു. അപ്പൊ തന്തപ്പടി

💬 Comments

View all comments