0%

Chapter Title : നിഗൂഢ ലോകങ്ങൾ 2 [Jon snow]

Author : Guest Author Read All Parts 56.3K

കരാട്ടെ മാഷ് ആണ്. ഇവളെ ചെറുപ്പത്തിലേ തന്നെ പഠിപ്പിച്ചു തുടങ്ങിയത് ആകണം.

മുഴുവൻ ഒന്ന് കൂടി നോക്കിയപ്പോ ഒരു ഫ്ലെക്സ്. ജസ്റ്റിൻ സാബുവിന് അഭിവാദ്യങ്ങൾ. കേരള state കരാട്ടെ കോമ്പറ്റിഷൻ ഇൽ രണ്ടാം സ്ഥാനം നേടിയതിന്. നോട്ടത്തിൽ ജീനയുടെ അതെ മുഖഛയാ. രൂപം കണ്ടിട്ട് അവളുടെ ചേട്ടൻ ആണ്

ഇപ്പൊ സംഗതി പിടികിട്ടി മൂർഖൻ പാമ്പിനെ ആണ് കേറി ചൊറിഞ്ഞത്

ഞാൻ പിന്നെ അവിടെ നിന്നില്ല നേരെ ഹോസ്റ്റലിലേക്ക് വണ്ടി വിട്ടു. കൂടുതൽ നിന്ന് നോക്കിയാൽ നാട്ടുകാർ ആരെങ്കിലും കാണും

ഞാൻ ഹോസ്റ്റലിൽ എത്തി കിടന്നു. ആലോചന തുടങ്ങി എങ്ങനെ ജീനയുടെ കയ്യിൽ നിന്ന് രക്ഷപ്പെടും. അല്ലെങ്കിൽ അവളെ മെരുക്കി കയ്യിൽ ആക്കണം. ശക്തി കൊണ്ടു ഒരു പരീക്ഷണം വിജയിക്കില്ല. ബുദ്ധി കൊണ്ടു വേണം അവളെ കീഴ്പ്പെടുത്താൻ. അതിനുള്ള വഴി വേണം കണ്ടെത്താൻ. എന്തായാലും ഇപ്പൊ അവളുടെ വാക്കുകൾ അനുസരിക്കുന്ന ഒരാളെ പോലെ പെരുമാറണം അല്ലെങ്കിൽ ആയിരിക്കും അപകടം.

കുറച്ചു നേരം ഉറങ്ങി ഞാൻ രാത്രിയിൽ 8 മണി ആയപ്പോ ബൈക്ക് എടുത്തു ഞാൻ ബസ് സ്റ്റാൻഡിൽ എത്തി പുറത്ത് ഒരു സൈഡിൽ നിന്ന് ഞാൻ. ഒരു 10 മിനിറ്റ് നിന്നിട്ടും ജീനയെ കാണുന്നില്ല. അല്ലെങ്കിലും ഈ പെണ്ണ് എങ്ങനെ ആണ് രാത്രിയിൽ പുറത്ത് ഇറങ്ങുക. കണ്ടിടത്തോളം അവളുടെ അച്ഛനും ചേട്ടനും വീട്ടിൽ തന്നെ കാണും. ആരെങ്കിലും പെൺപിള്ളേരെ ഇങ്ങനെ പുറത്ത് വിടുമോ രാത്രിയിൽ. മിക്കവരും അവരെയും കബളിപ്പിച്ചു വീട്ടിൽ നിന്ന് ചാടി ആയിരിക്കും അവളുടെ വരവ്.

കുറച്ചു കഴിഞ്ഞപ്പോ ഒരു കാർ വന്നു നിന്നു. ഗ്ലാസ്

💬 Comments

View all comments