Chapter Title : നിഗൂഢ ലോകങ്ങൾ 2 [Jon snow]
താഴ്ന്നു വന്നപ്പോ ഡ്രൈവിങ് സീറ്റിൽ ജീന. ചെറിയ അത്ഭുതം തോന്നി ഫസ്റ്റ് ഇയർ പഠിക്കുന്ന ഇവൾക്ക് കാറോ.
" ഏയ് ടാ നോക്കി നിക്കാതെ കയറ് "
"അല്ല എന്റെ ബൈക്ക് ഉണ്ടല്ലോ."
" അത് നിന്നെ ഇവിടെ തന്നെ തിരിച്ചു കൊണ്ടുവരാം അപ്പൊ എടുത്ത മതി നീ "
ഞാൻ കാറിൽ കയറി. ജീന വണ്ടി എടുത്തു മുന്നോട്ട് പോകുന്നു. എങ്ങോട്ടാണ് പോകുന്നെ എന്ന് ഞാൻ ചോദിച്ചു പക്ഷേ ഒന്നും മിണ്ടിയില്ല ജീന
കുറച്ചു കഴിഞ്ഞപ്പോ ഓടി ഒരു വലിയ രണ്ട് നില വീടിന്റെ മുന്നിൽ എത്തി. കാർ പോർച്ചിൽ കയറ്റി ഇട്ട്.
" ഇതെന്റെ കസിന്റെ വീടാ. അവരൊക്കെ abroad പോയത് കൊണ്ടു ഈ വീട് ഇപ്പൊ ഞങ്ങളെ നോക്കാൻ ഏല്പിച്ചത്. കോളേജിന്റെ അടുത്ത് ആയത് കൊണ്ടു ഞാൻ ഇവിടെ ആണ് താമസം. "
ഓ ചുമ്മാതെ അല്ല ഇവൾ രാത്രിയിൽ ഒക്കെ ഇറങ്ങി നടക്കുന്നെ.
" പിന്നെ എന്റെ വീട്ടിൽ പോയി ഒളിഞ്ഞു നോക്കേണ്ട ഇനി. അച്ഛനോ ചേട്ടനോ കണ്ടാൽ അടിച്ചു നിന്റെ നട്ടെല്ല് ഓടിച്ചേനെ. "
ഞാൻ ഞെട്ടി പണ്ടാരം അടങ്ങി. ഇവൾ എങ്ങനെ അരിഞ്ഞു ഇത്.
ഞാൻ ഭയത്തോടെ നോക്കി. കാറിൽ തന്നെ ഇരിപ്പ് ആണ് ഞങ്ങൾ
" പേടിക്കേണ്ട ഞാൻ അതിന്റെ പേരിൽ നിന്നെ തല്ലാൻ ഒന്നും പോകുന്നില്ല. പിന്നെ ഞാൻ എങ്ങനെ അറിഞ്ഞു എന്ന് ആലോചിക്കുന്നുണ്ടാവും. പേടിക്കേണ്ട ഞാൻ വലിയ spy ഒന്നുമല്ല. അപ്പുറത്തെ വീട്ടിലെ എന്റെ ഫ്രണ്ട് കണ്ടു ഒരുത്തൻ ഒളിഞ്ഞു നോക്കുന്നത്. ഫോട്ടോ എടുത്തു
💬 Comments
View all comments