Chapter Title : നിഗൂഢ ലോകങ്ങൾ 3 [Jon snow]
വന്നു അവന്റെ കൂടെ കേറി ഇരുന്നു.
കെവിൻ അത് ആസ്വദിച്ചു. ജീന ഒരു തന്റെടക്കാരി ആണെന്ന് അവന് അറിയാം. അങ്ങനെ ഉള്ള ജീന തന്റെ കൂടെ ഇരിക്കുന്നത് അവനൊരു അഭിമാനം ആയി തോന്നി. അവൻ വണ്ടി ഓടിച്ചു കൊണ്ടു ചോദിച്ചു. " എങ്ങോട്ടാ പോകുന്നെ തിയേറ്ററിൽ ആണോ സിനിമ കാണാൻ "
ജീന : " നീ അവളുടെ പുറകെ വിട്. നമ്മൾ പോകുന്നത് കൊരട്ടി മലയിൽ ആണ്.
കെവിൻ : "ഏയ്... അവിടേക്കോ. പ്രേതം ഉണ്ടെന്ന് പറയുന്ന ആ മലയിലോ. "
ജീന : " പ്രേതം ഒക്കെ ചുമ്മാതെ അല്ലെടാ. അവിടെ ആകുമ്പോ വേറെ ആരും വരില്ല. "
കെവിൻ ഭയന്ന് പോയി എങ്കിലും മറുത്ത് ഒന്നും പറയാൻ നിന്നില്ല.
ഒരു മലഞ്ചേരുവിൽ വണ്ടി നിർത്തി സുമി. കെവിനും പിന്നിൽ നിർത്തി. നിറഞ്ഞ കാടും പുല്ലും വളർന്നു പച്ചപ്പിന്റെ ഒരു നിഗൂഢ ലോകത്തിലേക്ക് സുമിയും ജീനയും കെവിനെ കൊണ്ടുപോയി. നിറയെ മരങ്ങൾക്ക് ഇടയിൽ കൂടി നടന്നു പൊളിഞ്ഞു കിടന്ന ഒരു കരിങ്കൽ കെട്ടിടത്തിൽ എത്തുന്നു.
കെവിൻ : "ഇതേതാ ഈ സ്ഥലം "
ജീന : " ഇത് പഴയ ഒരു അമ്പലം ആണ്. കാട് കയറി ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് പുറത്ത് ആർക്കും അറിയില്ല. നീ ഇരിക്ക്.
അവിടെ ഒരു കരിങ്കൽ ഭീതിയോട് ചേർന്ന് കുറച്ചു ഉയരത്തിൽ ഒരു തറ വൃത്തി ആക്കി ഇട്ടിരിക്കുന്നു. സുമി ബാഗിൽ നിന്ന് ഒരു ബെഡ്ഷീറ്റ് എടുത്തു അവിടെ വിരിച്ചിട്ട് കയറി ഇരുന്നു തറയിൽ. ജീന
💬 Comments
View all comments