0%

Chapter Title : നിഗൂഢ ലോകങ്ങൾ 3 [Jon snow]

Author : Guest Author Read All Parts 55.4K

ആയിരുന്നു ബെറ്റി. നാട്ടിൽ തന്നെ ഒരു കോളേജിൽ ഓഫീസ് സ്റ്റാഫ് ആയിരുന്നു ബെറ്റി. വ്യായാമം ചെയ്തു ശരീരം സൂക്ഷിക്കുന്ന ബെറ്റിക്ക് കോളേജിൽ ആൺകുട്ടികളുടെ ഇടയിൽ ആരാധകർ ഒരുപാട് ഉണ്ടായിരുന്നു എല്ലാ കാലത്തും. പക്ഷേ ബെറ്റി അതൊക്കെ തമാശ ആയിട്ടേ കണ്ടിട്ടുള്ളു. ഓണത്തിന് ബെറ്റി സെറ്റ് സാരി ഉടുത്തു അണിഞ്ഞു ഒരുങ്ങി വരുമ്പോ പെൺകുട്ടികൾ പോലും നാണിച്ചു പോകും. ഇങ്ങനെ ഒക്കെ ആണെങ്കിലും തികച്ചും നാട്ടിൻപുറത്തു കാരി ഒരു 80സ് ജനറേഷൻ ആയ ബെറ്റി വളരെ യാഥാസ്തിക കാഴ്ചപ്പാട് ഉള്ള ആളായിരുന്നു. മോശമായി ഒരിക്കലും വസ്ത്രം ധരിച്ചിട്ടില്ല. ഒരിക്കലും തനിക് ചേരാത്ത ഒരു സദസ്സിലോ ഗോസിപ്പിലോ ബെറ്റി ഉണ്ടാകില്ല. വളരെ അച്ചടക്കം ഉള്ള പതിവ്രത ആയ ഒരു സാധാരക്കാരി.

കെവിൻ ആയിരുന്നു ഭർത്താവ് ഇല്ലാത്തപ്പോ അവരുടെ ഏക ആശ്വാസം. മകൻ വളർന്നു വലുതായി എങ്കിലും അവനെ ഒരു കുട്ടിയെ പോലെ തന്നെ കെയർ ചെയ്തിരുന്നു അവർ. ഒരിക്കലും കെവിനെ ഒന്നിനും ബെറ്റി ശിക്ഷിച്ചിട്ടില്ല. കണ്ണുരുട്ടി ഒന്ന് പേടിപ്പിച്ചിട്ട് പോലുമില്ല. അതുകൊണ്ട് അമ്മയെ അവന് വലിയ ഭയം ഉണ്ടായിട്ടില്ല ഒരിക്കലും..

അങ്ങനെ ഒരു മാസത്തിനു ശേഷം ജീനയുടെ നിർബന്ധത്തിന് വഴങ്ങി കെവിൻ വീടിന്റെ പുറത്തേക്ക് ഇറങ്ങുന്നു. ബെറ്റിക്ക് സന്തോഷം ആയി. എത്ര എന്ന് വച്ച ചെറുക്കൻ വീടിന്റെ അകത്ത് അടച്ചു കൂടി ഇരിക്കുന്നെ.

ജീനയും സുമിയും ഒരു സ്കൂട്ടറിൽ ആയിരുന്നു വന്നത്. കെവിൻ അവന്റെ അമ്മയുടെ സ്കൂട്ടർ എടുത്തു. എവിടേക്കാ പോകുന്നെ എന്ന് അറിയില്ല. അവൻ അവരെ ഫോളോ ചെയ്തു. കുറച്ചു കഴിഞ്ഞ് അവർ വണ്ടി നിർത്തി. ജീന ഇറങ്ങി

💬 Comments

View all comments