0%

Chapter Title : നിഗൂഢ ലോകങ്ങൾ 3 [Jon snow]

Author : Guest Author Read All Parts 60.4K

വീണു കിടന്നവന്റെ കോളറിൽ പിടിച്ചു അവനെ എഴുന്നേൽപ്പിച്ചു നിർത്തി. അവന്റെ കഴുത്തിൽ ഒരു കരാട്ടെ ചോപ്പ് കൊടുത്ത്.

അതെ സമയം ജീന രണ്ടാമത്തെ ആളിനെ നെഞ്ചിൽ ചവുട്ടി നിലത്ത് ഇട്ടിട്ട് മൂക്കിൽ ഇടി കൊണ്ടവനെ പിടിച്ചു വലിച്ചു നിലത്തേക്ക് ഇട്ട്. അവന്റെ നെഞ്ചിൽ കേറി ഇരുന്നു മുഖത്ത് പഞ്ച് ചെയ്യുന്നു

സുമി കരാട്ടെ ചോപ്പ് കൊടുത്തപ്പോ കഴുത്തു വെട്ടി പോയവന്റെ കാലിൽ പിടിച്ചു വലിച്ചു അവൾ അവനെ നിലത്ത് ഇട്ടിട്ടു അവന്റെ ദേഹത്തു കേറി കിടന്നു. അവൻ പിടഞ്ഞു നോക്കി പക്ഷേ അവൾ കാലുകൾ അവന്റെ വാരിയെല്ലിന് ചുറ്റും ഇട്ട് മുറുക്കി. കൈകൊണ്ട് അവന്റെ തല പിടിച്ചു വളച്ചു ഗില്ലേറ്റിന് എന്നൊരു ലോക്ക് ഇട്ട് വച്ചു.

മ്മർഫ്..റിപ്പഹ്‌... എന്നൊക്കെ ദീന രോദനം മാത്രേ അവന്റെ വായിൽ നിന്ന് വരുന്നുള്ളു.

നിലത്ത് കിടക്കുക ആണെങ്കിലും കണ്ണിന് മുന്നിൽ കാണുന്ന കാഴ്ച നോക്കി കെവിൻ വാ പൊളിച്ചു. Just 18 കഴിഞ്ഞ രണ്ട് പെൺപിള്ളേർ ആണ് ഈ 3 ആണുങ്ങളെ തല്ലി പഴുപ്പിക്കുന്നെ. അവൻ കണ്ട വീഡിയോസിൽ ഒക്കെ ഉള്ളത് പോലെ.

അവൻ അർമാദിച്ചു.

ജീന അപ്പൊ ഒരുത്തന്റെ മർമ സ്ഥാനത് തൊഴിച്ചു. അലറി കരഞ്ഞു മുട്ടുകുത്തി അവൻ ലുങ്കി കൂട്ടിപിടിച്ചു ഇരുന്നു. തൊട്ട് പിന്നാലെ ജീന മറ്റേ അവനെ ഷർട്ടിൽ പിടിച്ചു വലിച്ചു നേരെ നിർത്തി താടി എല്ലിൽ ഒരു അപ്പർ കട്ട് കൊടുത്തു. പിന്നിലേക്ക് വളഞ്ഞു അവൻ വീണു. പല്ല് ഇളകി അവന്റെ വായിൽ ചോര പൊടിഞ്ഞു.

ഇഴഞ്ഞു നീങ്ങി രണ്ടും.

ജീന : " എടീ

💬 Comments

View all comments