0%

Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]

Author : ആനീ Read All Parts 2.4K

""

""അപ്പോൾ ഇഷ്ട്ടം ഒക്കെ ഉണ്ടല്ലേ ""

""യെസ് എനിക്ക് നിന്നെ ഇഷ്ടമാണ് ഞാൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു

""അയ്യെടാ ഇങ്ങനെ ആണോ ഒരു പെണ്ണിനെ പ്രെപ്പോസ് ചെയ്യുന്നേ പൂവ് ഒന്നും ഇല്ലേ "" ഞാൻ അവിടുന്ന് ഒരു പത്തിന്റെ സ്പാനർ എടുത്തു അവൾക്ക് നേരെ നീട്ടി പിന്നെ പതുക്കെ പറഞ്ഞു…

""ഷാഹിന ഐ ലവ് യൂ,,,

അവള് ചിരിച്ചു കൊണ്ട് അത് മേടിച്ചു

""ഐ ലവ് യൂ കിച്ചു അവളും തിരിച്ചു പറഞ്ഞു ""അതെ ഇ പൂവ് ഞാൻ തിരിച്ചു തരണോ "" സാധാരണ ഇങ്ങനെ കിട്ടുന്ന പൂവൊക്കെ പെണ്ണുങ്ങളു കൊണ്ടു പോകാറാണ് പതിവ്..

""നീ എടുത്തോ എനിക്ക് പലപ്പോഴായിട്ടു തോന്നിയിട്ടുണ്ട് നിന്റെ ഒരു നട്ട് ലൂസ് ആണോന്നു """

""നശിപ്പിച്ചു നല്ല റൊമാന്റിക് മൂഡ് ആയിരിന്നു ""

നശിപ്പിച്ചോ ഞാൻ അവളുടെ കയ്യിൽ ഒരു ഇടി വച്ച് കൊടുത്തു

""ഉമ്മാ എന്തൊരു വേദനയാ എന്നെ കൊല്ലുവോ ഇയാള്

""സ്നേഹം ഉള്ളൊരു അങ്ങനെയാ ""

""അപ്പോൾ കണ്ടമാനം സ്നേഹം കൂടിയാൽ എന്റെ കാര്യം പോക്കാ അല്ലെ ഇയാളെന്നെ തട്ടും "" അവർ രണ്ട് പേരും ചിരിച്ചു

***********************************************

എതിരെ വരുന്ന ഒരു ലോറിയുടെ നിർത്താതെ ഉള്ള ഹോൺ കേട്ട് കിച്ചു ഓർമ്മകൾ വിട്ടു മുമ്പിലോട്ട് നോക്കി തന്റെ ബൈക്ക് റോഡിന്റെ ഓത്ത നടുവിലാണ് അവൻ ലോറിയിൽ ഇടിക്കാതെ ബൈക്ക് വെട്ടിച്ചു മാറ്റി ലോറികാരൻ അവിടെ നിർത്തി എന്തൊക്കെയോ പറയുന്നുണ്ടായിരിന്നു എനിക്കറിയാം അവിടെ നിന്നാൽ നല്ല പുക്കുറ്റി തെറി കേൾക്കുന്നു എന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു

💬 Comments

View all comments