Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]
അറിയില്ല പൊന്നു ഒത്തിരി നേരം ഒറ്റക്ക് ഇരിക്കും നിന്നെ കുറിച്ച് ആലോചിക്കും മരിച്ചാലോ എന്നു പോലും ഞാനും ചിന്തിച്ചു പോയിട്ടുണ്ട് എനിക്ക് ഇനി പിരിയാൻ വയ്യ നിന്റെ കണ്ണിൽ നോക്കി ഞാനും മരിക്കും മരണത്തിൽ എങ്കിലും നമുക്ക് ഒന്നാവണം വാ പൊന്നു നമുക്ക് ഗുഹയിൽ കയറാം നീ പറഞ്ഞത് പോലെ ഉള്ളിൽ കയറിയാൽ മരിച്ചാൽ പോലും നമ്മളെ ആരും കണ്ടെത്തില്ല…. അവൻ അവളെ കയ്യിൽ കോർത്തു പിടിച്ചു ആ ഗുഹയിൽ ഇറങ്ങി നല്ല തെളിനിരു വെള്ളം അതിലുടെ ഒഴുകുന്നു അവനും അവളും ആവോളം വെള്ളം കുടിച്ചു പിന്നെ ഫോണിൽ ഫ്ലാഷ് തെളിച്ചു മുന്നോട്ടു നടന്നു ആ ചെറിയ ഹോളിൽ കൂടി ഇറങ്ങി അടുത്ത ഗുഹയിൽ കയറി മൊത്തം ഇരുട്ടു ചുറ്റിലും ഈഴ ജന്തുക്കൾ ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തി ആവർ ആ നിലത്തു ഇരുന്നു ആ ഗുഹയുടെ സൈഡിൽ കൂടി ചെറിയ ഉറവ ഒഴുകുന്നുണ്ടായിരിന്നു ആ ഉറവ ഒഴുകുന്ന വഴി കിടന്നു നീങ്ങി പോകാൻ മാത്രം ഉള്ള ഒരു വഴി കണ്ടു ഷാഹിന ചോദിച്ചു.
""കിച്ചു അതിന്റെ അപ്പുറം എന്താ ""
""ഞാൻ ഇതു വരെ പോയിട്ടില്ല പൊന്നു ഇത്ര ദുരം വരുമ്പോൾ തന്നെ പേടിക്കും ശെരിക്കും പറഞ്ഞാൽ ഇപ്പോൾ ഒരു പേടിയും തോന്നില്ല ""
""അല്ലേലും മരിക്കാൻ പോകുന്നവർക്ക് എന്ത് പേടി അല്ലെ കിച്ചു.. ഇയാള് അവിടെ കിടന്നേ ഞാൻ ഒന്നു ചങ്കില് തല വച്ചോട്ടെ ""
അവൻ നിലത്തു കിടന്നു അവന്റെ ചങ്കിൽ തലവച്ചു അവളും കിടന്നു പിന്നെ മുഖം ഉയർത്തി ചോദിച്ചു
""കിച്ചു
💬 Comments
View all comments