0%

Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]

Author : ആനീ Read All Parts 2.4K

ഞാൻ ഒന്നും പറയാൻ നിന്നില്ല ആളൊരു കാന്താരിയാണെന്നു എനിക്ക് മനസ്സിലായി ഞാൻ ആ സ്ക്രൂ കട്ടർ വച്ചു മുറിച്ചു മാറ്റി എന്നിട്ടു ക്‌ളാമ്പ് വെൽഡ് ചെയ്തു പുതിയ ഹോൺ ഫിറ്റ് ചെയ്തു കൊടുത്തു അവൾ 250 എന്റെ നേർക്ക് നീട്ടി

"അയ്യോ ഇതു പോരാ 500വേണം വെൽഡ് ഒക്കെ ചെയ്തതല്ലേ "

"അതിന് ഇയാളോട് ആരാ പറഞ്ഞത് വെൽഡ് ചെയ്യാൻ ഞാൻ ഹോൺ മാത്രമല്ലേ മാറ്റാൻ പറഞ്ഞത് എന്റെ വണ്ടി സ്വന്തം തല്ലി പൊട്ടിച്ചിട്ടു അതിന്റെ പൈസ എന്റെ അടുത്തുന്നു തന്നെ മേടിക്കുന്നോ ഞാൻ തരില്ല ഇതേ തരുള്ളൂ അവൾ വീണ്ടും ആ പൈസ നീട്ടി """" ഇതു എന്തൊരു പെണ്ണാ എന്റെ അമ്മേ കൂടുതൽ ബലം പിടിക്കാതെ ഞാൻ ആ പൈസ മേടിച്ചു അവൾ മുഖം ഒന്ന് വെട്ടിച്ചു കൊണ്ട് ചേതക് സ്റ്റാർട്ട്‌ ചെയ്തു പോയ്യി… പിന്നെ അവളെ 4 മാസം കഴിഞ്ഞായിരിന്നു കാണുന്നത് അന്നൊരു വെള്ളിയാഴ്ച ആയിരിന്നു ഉച്ചക്ക് സമയം 1.30 കടയിൽ തിരക്ക് ഇല്ലാത്തതിനാൽ ഞാൻ ചോറ് തിന്നാൻ ഹോട്ടലിൽ പോകാൻ നോക്കുവാരുന്നു അപ്പോൾ ഫോണിൽ ഒരു കാൾ വന്നു ഒരു വണ്ടി വഴിക്ക് ആയിട്ടുണ്ട് പെട്ടന്ന് വരുവോ എന്നു ചോദിച്ചു ഒരു പെൺ ശബ്ദം..ഞാൻ ചോറ് തിന്നിട്ടു വന്നാൽ മതിയോ എന്നു ചോദിച്ചതാ ബട്ട്‌ അവര് നിൽക്കുന്ന സലം പറഞ്ഞപ്പോൾ പോകാന്നു തീരുമാനിച്ചു ആൾതാമസം കുറഞ്ഞ ഏരിയ ആണ് ഒരു പെണ്ണ് ഒറ്റക്ക് അവിടെ നില്കണ്ടേ എന്ന് ഓർത്തപ്പോ പോകാം എന്ന് തീരുമാനിച്ചു എന്താ വണ്ടിയുടെ പ്രോബ്ലം എന്നു ചോദിച്ചപ്പോ അറിയില്ല

💬 Comments

View all comments