Chapter Title : നിലാവ് പോലെ എന്നിൽ അവൾ [ആനീ]
എന്നായിരുന്നു മറുപടി .. ഞാൻ കുറച്ചു ടുളും എടുത്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു അവിടേക്ക് പോയ്യി നോക്കുമ്പോ അവളാണ് തിരിച്ചു വന്നാലോ എന്ന് ആലോചിച്ചതാ പിന്നെ ശരീരത്തു അവിടെ ഇവിടെയായി മണ്ണ് പറ്റിയിരിക്കുന്നത് കണ്ടപ്പോൾ മനസിലായി അവൾ വിണെന്നു ഞാൻ അടുത്ത് ചെന്നു ചോദിച്ചു
""ഇതെന്ന മണ്ണ് ടെസ്റ്റ് ചെയ്തോ " അവൾ ചെറുതായി ഒന്ന് ചിരിച്ചു … "" ഓഓഓ അപ്പോൾ ചിരിക്കാൻ ഒക്കെ അറിയാവോ ""
""അന്നങ്ങനെ പെരുമാറിയതിനു സോറി """ അവൾ പിംഗ് അടിച്ചു പറഞ്ഞു..
""ഇന്ന് തലയും കുത്തി വീണപ്പോ ആണോ ഓർമ വന്നത് എങ്ങനെ ഉണ്ട് ഇവിടുത്തെ മണ്ണ് നല്ലതാണോ നല്ല വലക്കുറു ഉണ്ടോ """
""ഇയാള് കൂടുതൽ തമാശിക്കല്ലേ അവളുടെ കണ്ണ് ചെറുതായി നിറയുന്നുണ്ട് ഞാൻ പോയ്യി വണ്ടി നോക്കി ബ്രെക്ക് സ്റ്റെക് ആയതാ അത് കുറച്ചു ലൂസ് ആക്കി ടയർ ഫ്രീയാക്കി എങ്കിലും ബ്രേക്ക് കേബിൾ മാറ്റാണന്നു എനിക്ക് തോന്നി ..ഞാൻ തിരിഞ്ഞു അവളെ നോക്കി തന്റെ കൈ മുട്ടിൽ ചെറുതായി ഉതുകയായിരുന്നു അവൾ അവിടെ കുറച്ചു തൊലി പോയിട്ടുണ്ട് കണ്ണിൽ നിന്നു ചെറുതായി വെള്ളം വരുന്നുണ്ട് ഇത്രയേ ഉള്ളോ ഇവൾ ഞാൻ മനസ്സിൽ ഓർത്തു എന്നിട്ടു എണീച്ചു എന്റെ ബൈക്കിന്റെ സീറ്റ് ഓപ്പൺ ചെയ്തു അതിൽ നിന്നു ഫസ്റ്റ് എയ്ഡ് കിറ്റ് എടുത്തു മുറിവിൽ പുരട്ടാനായി ഒരു ഓയിൽമെന്റും ചോര തൂത്തു കളയാൻ ഒരു പഞ്ഞിയും എടുത്തു അവൾക്ക് അരികിൽ ചെന്നു ഓയിൽമെന്റു കണ്ടത് പാടെ അവൾ ചോദിച്ചു …
""ഇതെന്ന ഗ്രിസ് ആണോ ""
💬 Comments
View all comments