Chapter Title : നിലക്കാത്ത പ്രണയം 1
പിന്നിൽ നടക്കുന്നുണ്ടെങ്കിലും അവൻ അതിനുമാത്രമൊന്നും അവളെ മോഹിപ്പിച്ചിട്ടില്ല , കാരണം ഓരോ മനുഷ്യര്ക്കും ഓരോ സങ്കൽപ്പങ്ങൾ ആയിരിക്കുമല്ലോ . പിന്നെ കോളേജ് ജീവിതത്തിൽ ഒരു പ്രണയം സർവ്വസാധാരണമാണല്ലോ അത്രയേ അവൾ കരുതിയുള്ളൂ . നിമ്മിയുടെ ജീവിതമാണ് അവളെ അങ്ങിനെയാക്കി തീർത്തത് , കാരണം എന്തും പണംകൊണ്ട് വാങ്ങിയെടുക്കാം എന്ന് കരുതുന്ന കുടുംബ പശ്ചാത്തലം , അതും രണ്ടു പെൺമക്കളും മൂത്തവൾ നിഖിത , ഫാഷൻ ഡിസൈനർ ആണ് വളരെ മോഡൽ ആയി നടക്കുന്ന അവൾ അതീവ സുന്ദരിയും , അങ്ങിനെ എല്ലാത്തിനും സമ്മതം നിൽക്കുന്ന വീട്ടിലെ പെൺകുട്ടിയാണ് അവൾ അപ്പോൾ അവൾ അങ്ങിനെ ഒരു ചെറുക്കനെ കിട്ടാതെ പിന്നാലെ നടക്കില്ല എന്ന് മനസിലാക്കാവുന്നതേയുള്ളു അങ്ങിനെ ആ ദിവസം വന്നെത്തി , വിനീത് അവളെ ഇഷ്ടമാണ് എന്ന് തുറന്നുപറയുന്ന ദിവസം . വളരെ കഷ്ടപ്പെട്ട് അവൻ അവന്റെ മനസ്സിലുള്ള സ്നേഹം അവളോട് പറഞ്ഞു , അവളുടെ മറുപടി കേൾക്കാൻ നില്കാതെ തന്നെ അവൻ പറഞ്ഞു മറുപടി ആലോചിച്ചു നാളെ പറഞ്ഞാൽ മതി എന്ന് പക്ഷെ നിമ്മി അവനോടു ചോദിച്ചു എന്നെ എന്ത് അറിഞ്ഞാണ് വിനീത് ഇഷ്ടപ്പെടുന്നത് അവൻ വെറുതെ പറഞ്ഞു നിന്നെ പറ്റി എല്ലാം അറിഞ്ഞിട്ടു പക്ഷെ അവനു അവളെ പറ്റി ഒന്നും അറിയില്ല , പക്ഷെ അവന്റെ മനസ്സിൽ എന്തിനു അറിയണം ഞാൻ അവളെ സ്നേഹികുന്നുള്ളു അല്ലാതെ അവളെ പറ്റിയുള്ള എല്ലാകാര്യങ്ങളും ഞാൻ എന്തിനറിയണം , എന്ന ഒരു ചിന്താഗതിയായിരുന്നു അങ്ങിനെ അവളും സമ്മതം മൂളി പതുകെ പതുകെ വിനീത് അവളുമായി കൂടുതൽ അടുക്കാൻ തുടങ്ങി .
💬 Comments
View all comments