നിലക്കാത്ത പ്രണയം 1
അവളെ അവളുടെ വീടിനു കുറച്ചു അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കുന്നതുവരെ അവർ പരസ്പരം ഒന്നും പറഞ്ഞില്ല ,
അവൾ പോകാൻ നേരം വിനീത് അവളെ വിളിച്ചു
എന്താണ് വിനീത്
അവന്റെ മുഖം വിഷമംകൊണ്ടു ചുവന്നു ,
സോറി നിമ്മി , ഞാൻ പെട്ടന്ന് ...
അതും കേൾക്കാൻ നില്കാതെ അവൾ നടന്നു
അന്ന് രാത്രി അവൻ കുറെ തവണ വിളിച്ചെങ്കിലും അവൾ ഫോൺ എടുക്കുന്നില്ല , അവൻ എല്ലാം നശിച്ചവനെ പോലെ രാത്രിയിൽ ഉറക്കം കിടത്തി നടന്നു , പിന്നെ അവൻ തീരുമാനിച്ചു അവളെ പോയി കണ്ടിട്ടു നേരിട്ടു പറഞ്ഞാലോ എന്ന് , പക്ഷെ ഈ രാത്രിയിൽ ഒരു പെൺകുട്ടിയെ കാണാൻ പോയാൽ പൊതുജനം എന്ത് പറയും എന്ന പേടി അവനെ അലട്ടി , അവസാനം ഭയം പ്രായത്തിനു വഴിമാറികൊടുത്തു
പക്ഷെ ആ സമയം അവൾ നല്ല ഉറക്കത്തിലായിരുന്നു , അവൾ ഉറക്കത്തിൽ നിന്നും എണീറ്റു കൺതുറന്നു മൊബൈലിൽ നോക്കുമ്പോൾ വിനീതിന്റെ കുറെ മിസ്ഡ് കാൾസ് ....
ഇവന് ഉറക്കമൊന്നും ഇല്ലേ , എന്ന് ശപിച്ചുകൊണ്ട് അവൾ ഫോൺ എടുത്തു തിരിച്ചു വിളിച്ചു
അവളുടെ കാൾ വന്നപ്പോളുള്ള സന്തോഷം അവനു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ... അവൻ വേഗം ഫോൺ എടുത്തു
അവളോട് ആദ്യം തന്നെ കുറെ സോറി പറഞ്ഞു ,
അവൾക്കു അവന്റെ സൗണ്ടിൽ എന്തോ ഭയമുള്ളതുപോലെ തോന്നി , എന്തിനാണ് നീ ഇങ്ങിനെ കിതകുന്നത്
അപ്പോളാണ് അവൻ പറഞ്ഞത് , അവൻ അവളുടെ വീടിന്റെ പിന്ഭാഗത്തേക്കു എത്തിയിട്ടുണ്ട് എന്ന്
നീ എന്തിനാണ് ഈ സമയത്തു വീട്ടിൽ വന്നത് ,
നിന്നെ ഒരു നോട്ടംകൊണ്ട് സോറി പറയാൻ
അവൾ സ്വയം പഴിച്ചു തലയിൽ കൈ വെച്ചു
നീ അവിടെ നിക്ക് എന്നുപറഞ്ഞു അവൾ ആരും കാണാതെ വീടിന്റെ വാതിൽ തുറന്നു , ആരുംകാണാതെ അവനെയും കൂടി ചായ്പ്പിന്റെ ഭാഗത്തേക്ക് നിന്നു , ഇതെന്തു ഭാവിച്ചാണ് വിനീത് നാട്ടുകാർ വല്ലതും അറിഞ്ഞാൽ
💬 Comments
View all comments