Chapter Title : Nilamazhayathe avivekam 2
മഥിച്ചിരുന്നു. അതു മറച്ചു വച്ചു കൊണ്ടയാൾ വീണ്ടും വീണ്ടും ആ പാർട്ടിയുടെ പേരും വിലാസവുമെന്തെന്നറിയാനൊരു ശ്രമം നടത്തി നോക്കി. പക്ഷെ ഫലിച്ചില്ല. ഒടുവിൽ എം.ഡി. അറിയിച്ചു. ആ നിർമ്മാണക്കമ്പനി താങ്കളുടെ നാട്ടിൽത്തന്നെയുള്ളതാണ്. വ്യവസ്ഥകൾ പരിമിത്രം റേറ്റ് ഞങ്ങൾക്കനുകൂലം താങ്ങളുടെ കമ്പനിക്കിനിയും ഇതര സംസ്ഥാപനങ്ങളുമായി ബിസിനസ്സ് ചെയ്യാൻ പക്വത ആർജ്ജിക്കേണ്ടിയിരിക്കുന്നു. തിരിച്ച് അഹമ്മദാബാദിലേക്ക് കാറിൽ ഖിന്നമനസ്സായി മടങ്ങുമ്പോൾ ഒരൊയൊരു സംശയമെ അയാളുടെ മനസിലുണ്ടായിരുന്നു. ഇത് തന്റെ കമ്പനിയിട്ട വില മുൻക്കൂട്ടി അറിഞ്ഞ ഏതൊ ഒരെതിരാക്കി അവർ വില വളരെ കുറച്ച് ഓഫർ കൊടുത്തു. അതാ കമ്പനിക്ക് ബോധിച്ച് അവരെ കെട്ടിട നിർമ്മാണത്തിനായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഏർപ്പാടാക്കുകയും ചെയ്തു. പക്ഷെ ഒരു രാത്രിയുടെ ഇടവേളയിൽ ആർക്കാണതിനു കഴിയുക. ആർക്ക്? എം.ഡിയുടെ വാദ്ധാനത്തിന്റെ ബലത്തിലാണയാളുടെ കമ്പനി ഉടമ്പടിയുടെ നക്കലും ക്വട്ടേഷനുമായി ജഡിയായിലേക്ക് എല്ലാം ആശകളോടും ഉറപ്പോടും കൂടി വിട്ടത്. എന്നിട്ടൊടുവിലിങ്ങനെ എന്തുകൊണ്ട് കാര്യങ്ങൾ തകിടം മറിഞ്ഞു. ആരാണിതിനു പിന്നിൽ ആര് ആര്? ആരാണിതിനുപിന്നീൽ ആ അവസാന ചോദ്യം അനിൽ അൽപ്പം ഉച്ചത്തിലാണു ചോദിച്ചത് സനലിതു കേൾക്കുകയും ഉടനെ പ്രതികരിക്കുകയും ചെയ്തു. സാർ ടെൻടനിലാണോ? അല്ലെന്നു പറയാനയാൾക്കായില്ലാ ഒടുവിൽ വിശ്വസ്ഥനായ സനലിനോടെല്ലാം തുറന്നു പറയേണ്ടതായും വന്നു. എല്ലാം കേട്ടു കഴിഞ്ഞ സനൽ സംശയപൂർവ്വം പറഞ്ഞു ഈ ചതിക്കു പിന്നിൽ അവൾ തന്നെയാണ് അനിലിനും അത് സത്യമെന്ന് തോന്നി. ഇനി എന്തു ചെയ്യും. സ്നൽ. കോടികളാണ് വെള്ളത്തിലായത് എന്റെ ജോലിയും തെറിക്കാനിതുമതി’ 'ഒരു വഴിയുണ്ട്' 'എന്തു വഴി' സനൽ പറഞ്ഞുക്കൊണ്ടിരുന്നു. അതുകേട്ടുകൊണ്ട് അനിൽ ചിലരെയൊക്കെ ഫോണിലൂടെ ബന്ധപ്പെട്ടുക്കൊണ്ടുമിരുന്നു. വണ്ടി സന്ൽതിരിച്ചു വിട്ടു. അത്
💬 Comments
View all comments