0%

Chapter Title : നിനക്കാതെ 2 [Kevin]

Author : Kambikathakal Read All Parts 161

ഛെ.....""""അവൾ കരഞ്ഞു കൊണ്ട് ഇതെല്ലാം പറഞ്ഞിട്ട് കണ്ണ് തുടച്ചു അനുവിന്റെ റൂമിലേക്ക് ഓടി.....

"""ഛെ......പെട്ടന്നൊരു ദേഷ്യത്തിൽ പറഞ്ഞതാ.....ഏത് നേരത്താണാവോ അവളോട് അങ്ങനെ പറയാൻ തോന്നിയത്.... അവൾ എന്തോരം വിഷമിച്ചിട്ടുണ്ടാവും.......സമാധാനിപ്പിക്കാൻ വിളിച്ചതാ ഇപ്പൊ കരയിച്ചു വിട്ടല്ലോ..... ഛെ...... വേണ്ടായിരുന്നു..... """ അവൾ എന്നെ തല്ലിയതിൽ എനിക്ക് വിഷമം ഇല്ല.... പക്ഷെ അവൾ കരഞ്ഞുകൊണ്ട് പോയപ്പോ സഹിക്കുന്നില്ല.....

"""ഏതായാലും ഇന്ന് നല്ല ദിവസം തന്നെ.....രാവിലെ എഴുന്നേറ്റപ്പോൾ തുടങ്ങി കിട്ടുന്ന അടിയാ....ഇനി ആരുടെന്നാണാവോ അടുത്തത് കിട്ടുന്നെ... """എന്ന് വിചാരിച് കവിളിൽ തടവി ഹാളിലെക്ക് കേറി ചെന്ന് തലപൊക്കി നോക്കിയതും ഭദ്രകാളിയെ പോലെ ഒരു മൊതല് അവിടെ നിൽക്കുന്നു.... വേറെ ആരുമല്ല എന്റെ ചേച്ചി......എന്നെ കിട്ടിയാൽ ഇപ്പൊ തന്നെ കൊല്ലും എന്ന രീതിയിൽ ആണ് നിൽപ്പ്...... അടുത്ത അടിക്കുള്ള കോളത്തിട്ടുണ്ട്.......

"""ആ പെണ്ണ് എന്തിനാടാ കരഞ്ഞോണ്ട് പോയത്......... നീ എന്താ അതിനെ ചെയ്യ്തെ...... """"ചേച്ചി എന്റടുത്തേക്ക് ചീറിവന്നു എന്റെ കഴുത്തിനു പിടിച്ചു......

"""നാണമില്ലെടാ നിനക്ക്... സ്വന്തം ചേച്ചിടെ പ്രായമുള്ള ഒരു പെണ്ണിനെ പറഞ്ഞു പറ്റിച്ചിട്ട്...... ഛെ..... ഓർക്കുമ്പോൾ തന്നെ തൊലിയുരിയുന്നു.....നീ എന്റെ അനിയൻ തന്നെ ആണോടാ.... നീ എന്ത് കള്ളത്തരം കാണിച്ചാലും നിന്നെ ഞാൻ ചീത്ത പറയൂങ്കിലും എന്റെ അനിയൻ ഒരു തെറ്റും ചെയ്യില്ലെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു........പക്ഷെ എനിക്ക് തെറ്റി..... നീ ഇത്രക്കും തരംതാണ ഒരുത്തൻ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു......ഇതിലും ഭേദം കുറച്ചു വിഷം ഞങ്ങൾക്ക് തന്നിട്ട് നിനക്ക് തോന്നിയ പോലെ ജീവിച്ച മതിയായിരുന്നില്ലേ...... നീ കാരണം എത്ര കുടുംബങ്ങൾ ആണ് വിഷമിക്കുന്നത് എന്ന് നീ ഓർത്തു നോക്ക്.......നിന്നെ എന്റെ അനിയൻ ആണെന്ന് പറയാൻ പോലും ഇപ്പൊ എനിക്ക് നാണക്കേടാണ്.....നിന്നെ കാണണ്ട എനിക്ക്.....കാണണ്ട...... """""
ഇത്രയും പറഞ്ഞകൊണ്ട് ചേച്ചി നിലത്തിരുന്നു കരഞ്ഞു...... അടി പ്രതീക്ഷിച്ചങ്കിലും ചേച്ചി കരയുമെന്ന് ഞാൻ വിചാരിച്ചില്ല....... അവളെ പിടിച്ചു എഴുന്നെപ്പിക്കണം എന്നുണ്ട്........ എന്നാലും മിണ്ടാതെ തലകുനിച്ചു നിൽക്കാനേ എനിക്കായൊള്ളു.....

"""" മോളെ എഴുന്നേൽക്ക്..... കരയല്ലേ.... വാ....."""" അമ്മ ചേച്ചിയെ എഴുന്നേൽപ്പിച്ചു സോഫയിൽ ഇരുത്തി...

""" മോളെ കഴിഞ്ഞതിനെ പറ്റി ഓർത്തിട്ട് ഇനി കാര്യമില്ല...... ഞങ്ങൾ ആ കുട്ടിയുടെ വീട്ടിൽ

💬 Comments

View all comments