Chapter Title : നിനക്കാതെ 2 [Kevin]
പോയിരുന്നു.....അവളുടെ അച്ഛനോട് കാര്യങ്ങൾ ഒക്കെ സംസാരിച്ചു.... അയ്യാൾ പൂർണമായും സമ്മതിച്ചില്ല എങ്കിലും ഒരു അർദ്ധസമ്മതം മൂളിയിട്ടുണ്ട്...... അതോണ്ട് എത്രയും പെട്ടന്ന് നമ്മുക്ക് ഇവരുടെ കല്യാണം നടത്താണം..... പറ്റുമെങ്കിൽ അടുത്തഴ്ച തന്നെ.......പക്ഷെ എന്റെ മോൾ ഒരു കാര്യം ചെയ്യണം...... """"
അച്ഛൻ ചേച്ചിയോട് കാര്യങ്ങൾ നല്ല രീതിയിൽ തന്നെ പറഞ്ഞു മനസിലാക്കി.... പക്ഷെ ചേച്ചിയോട് എന്തിനാ അച്ഛൻ എന്തോ ഉപകാരം ചെയ്യണം എന്ന് പറഞ്ഞത് മാത്രം എനിക്ക് മനസിലായില്ല..
""""എന്താ അച്ഛാ ഞാൻ ചെയ്യണ്ടേ"""ചേച്ചി കണ്ണ് തുടച്ചു അച്ഛനോട് ചോദിച്ചു......
"""മോളെ...കല്യാണം ആവുന്നത് വരെ ആ കുട്ടിയെ മോൾടെ ഒപ്പം നിർത്തണം..... വേറെ ഒന്നുംകൊണ്ടല്ല....... കല്യാണത്തിന് മമുൻപ് കല്യാണപെണ്ണ് ചെക്കന്റെ വീട്ടിൽ താമസം തുടങ്ങി എന്നൊക്കെ നാട്ടുകാര് അറിഞ്ഞാൽ നാണക്കേടാണ്....നമ്മുക്കും ആ കുട്ടിക്കും...... അതോണ്ട് മോൾ പോകുമ്പോ ആ കുട്ടിയേം കൂടി കൊണ്ടോണം......ആ കുട്ടിക്ക് ഇനി നമ്മൾ ആയിട്ട് ഒരു ചീത്തപ്പേരും ഉണ്ടാക്കി കൊടുക്കരുത്......ആ കുട്ടിയെ വിശ്വസിച്ചു ഏൽപ്പിക്കാൻ മോൾ മാത്രമേ ഉള്ളു അതോണ്ടാ മോളോട് ഈ കാര്യം അച്ഛൻ പറഞ്ഞത്..... വിഷ്ണുനോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്..... അവനു സമ്മതമാണ്.... മോൾ എന്ത് പറയുന്നു """""
അച്ഛൻ അത് പറഞ്ഞപ്പോൾ ശരിയാണെന്ന് എല്ലാവർക്കും തോന്നി.....കല്യാണം കഴിയുന്നത് വരെ അവളെ ഇവിടന്നു മാറ്റണം.... അല്ലെങ്കിൽ നാട്ടുകാർ കാര്യങ്ങൾ ഒകെ മണത്തു കണ്ടുപിടിക്കും...... പിന്നെ അവൾക് അതൊരു നാണക്കേടാവും....
""""ശരി അച്ഛാ....... ഞാൻ അവളെ കൊണ്ടൊക്കൊള്ളാം """"""
ചേച്ചി യാതൊരു എതിർപ്പും ഇല്ലാതെ അച്ഛനെ വാക്കുകൾ അനുസരിച്ചു...
"""പിന്നെ മോളെ.... നീ സ്വന്തം കൂടപ്പിറപ്പിനെ പോലെ ആ കുട്ടിയെ നോക്കണം...... ഇപ്പൊ തന്നെ അത് കുറെ വിഷമിച്ചു..... ഇനി നമ്മൾ ആയിട്ട് അതിനെ വിഷമിപ്പിക്കരുത്.... """
ചേച്ചി അത് തലകുലുക്കി സമ്മതിച്ചു......
""" അനു നീ ആ കുട്ടിയെ ഇങ്ങോട്ട് വിളിക്ക്....... അല്ലേൽ വേണ്ട ഞാൻ പോയി സംസാരിച്ചോളാം....... """ അതും പറഞ്ഞു അച്ഛൻ അവളുടെ അടുത്തക്ക് പോയി...
കുറച്ചു കഴിഞ്ഞ് അച്ഛൻ വന്നു പിന്നാലെ അവൾ ബാഗും തൂക്കി പിടിച്ചോണ്ട് വന്നു... അവൾ വരുന്നത് കണ്ടപ്പോ എന്റെ ചങ്ക് പിടഞ്ഞു......
💬 Comments
View all comments