Chapter Title : നിനക്കാതെ 2 [Kevin]
അവളെ കെട്ടിപിടിച് കരയണം എന്നുണ്ടായിരുന്നു..... അവൾ എന്നെ തലപൊക്കി നോക്കി..... ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി....എന്റെ കണ്ണും അവളുടെ കണ്ണും അറിയാതെ നിറയുന്നുണ്ട്..... എന്തിനാണ് എന്നറിയില്ല....... അവളുടെ കണ്ണിൽ നല്ല ടെൻഷൻ ഉണ്ട്..... ചേച്ചിയുടെ വീട്ടിലേക്കാണ് പോകുന്നത് എന്നറിഞ്ഞത് കൊണ്ടാണ്....... കാരണം വേറെ ഒന്നും അല്ല..... ഞാൻ ചേച്ചീനെ പറ്റി എല്ലാ കാര്യങ്ങളും ഇവൾക്ക് പണ്ടേ പറഞ്ഞു കൊടുത്തിട്ടുണ്ട്.....ചേച്ചി നല്ല കലിപ്പി ആണ്...... അതാണ് അവൾക് ഇത്ര ടെൻഷൻ......
""""അനില....... """" ചേച്ചിയുടെ ആ വിളി കേട്ടപ്പോൾ അവൾ എന്നിൽ നിന്ന് ആ കണ്ണുകൾ പിൻവലിച്ചു.......
"""ഇങ്ങ് വാ....... """ ചേച്ചി അവളെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ചു.....
അല്പം മടിച്ചാണെങ്കിലും അവൾ ചേച്ചിടെ അടുത്തേക്ക് ചെന്നു....... ചേച്ചി അവളുടെ മുഖം കൈയിൽ എടുത്തു......
""" എന്റെയൊപ്പം വാട്ടോ..... അച്ഛൻ എല്ലാം പറഞ്ഞില്ലേ...... നമ്മുക്ക് അവിടെ അടിച്ചു പൊളിക്കാം..... ഞാൻ അവിടെ കൂട്ടൊന്നും ഇല്ലാതെ ബോറടിച്ചിരിപ്പാണ്.... നമ്മുക്ക് തകർക്കാം....... """"
ചേച്ചി അവളോട് അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു....... അത് പേടിച്ചിട്ടാണോ അതോ ചേച്ചിടെ സ്നേഹം കണ്ട് സന്തോഷം കൊണ്ടാണോ എന്ന് എനിക്ക് പിടുത്തം കിട്ടിയില്ല......
"""അയ്യേ...... കരയുവാണോ..? ഇനി കരഞ്ഞാൽ ഞാൻ നല്ല തല്ല് വച്ചു തരും....സംശയം ഉണ്ടെങ്കിൽ ഇവനോട് ചോദിച്ചാൽ മതി..... കേട്ടോ....?
അതും പറഞ്ഞു ചേച്ചിയുടെ അവള്ടെ കണ്ണ് തുടച്ചു...... അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു...... അത് കണ്ടപ്പോൾ തന്നെ എന്റെ മനസൊന്നു തണുത്തു.....
ചേച്ചി അവളുടെ കൈയിൽ നിന്ന് ബാഗ് വാങ്ങി അവളെയും കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു..... കാറിൽ കേറുന്നതിന് മുൻപ് അവൾ എന്നെ നോക്കി........ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... അവൾ തിരിച്ചും എന്നെ നോക്കി ചിരിച്ചു ..... അവളുടെ ആ ചിരിയിൽ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതെയാവുകയായിരുന്നു......അനുവും അമ്മയും അവളെ കൈ വീശി യാത്രയാക്കി.....അച്ഛനാണ് കാർ ഓടിക്കുന്നത്..... കാർ പതിയെ ഗേറ്റ് കടന്ന് ദൂരേക്ക് മാഞ്ഞു....ഞാൻ അവിടേക്ക് നോക്കി അല്പ്പ നേരം അവിടെ നിന്നു.......
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പതിയെ റൂമിലേക്ക് വലിഞ്ഞു...... ഇനി
💬 Comments
View all comments