0%

Chapter Title : നിനക്കാതെ [Kevin]

Author : Kambikathakal Read All Parts 304

ഒരു കളി തമാശ ആയിരിക്കും..... പക്ഷെ ജീവിച്ചു തുടങ്ങുമ്പോൾ അതിന്റെ വിഷമം നിങ്ങൾ മനസിലാക്കും...... അപ്പൊ വിഷമിക്കാതിരിക്കാൻ ഇപ്പൊൾ തന്നെ ഇതൊക്കെ മറക്കുന്നതാണ് നിങ്ങൾക്ക് രണ്ടു പേർക്കും നല്ലത്......മോൾടെ അച്ഛനോട് ഞാൻ കാര്യങ്ങൾ ബോധിപ്പിച്ചോളാം...ഇതുവരെയുള്ളത് നിങ്ങൾ മറക്കണം.... മോൾടെ അച്ഛൻ കണ്ടു പിടിച്ചു തരുന്ന ആളുടെ ഒപ്പം മോൾ സുഗമായി ജീവിക്കണം.... വരൂ നമ്മുക്ക് പോകാം.... "

അച്ഛന്റെ പ്രസംഗം കേട്ടപാടെ അവൾ അച്ഛന്റെ ഒപ്പം പോകും എന്ന് കരുതിയിരുന്ന എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു അവളുടെ മറുപടി വന്നു....

"....ഇല്ല അച്ഛാ... ഞാൻ എങ്ങോട്ടും വരില്ല.... " എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെയാണ് അവൾ അത് പറഞ്ഞത്

"..നിന്നോട് ഞാൻ നല്ല ഭാഷയിൽ ആണ് ഇത്രെയൊക്കെ പറഞ്ഞത്... വാ .. " അച്ഛൻ കലിപ്പ് മോഡ് ഓൺ ആക്കി ...

"...വരില്ല എന്ന് പറഞ്ഞാൽ വരില്ല ...." അവളും വിട്ട് കൊടുത്തില്ല.....

"ഇവൾ ഇത് എന്നെതല്ലുകൊള്ളിക്കാൻ കച്ചകെട്ടി ഇറങ്ങിതാണോ ദൈവമേ....."
ദൈവത്തിൽ വലിയ വിശ്വാസം ഇല്ലെങ്കിലും ആ ഒരു നിമിഷം ഞാൻ മനസ്സിൽ സകല ദൈവങ്ങളെയും ജാതിമത ഭേദമന്യേ വിളിച്ചു പ്രാർത്ഥിച്ചു..... ഇവൾക്ക് മാസ് ഡയലോഗ് അടിച്ചാൽ മതി.... അതിനൊള്ള കീറുകൊള്ളേണ്ടത് ഞാനാ....

"....അതെന്താടി നിനക്ക് പോയാൽ... "
അച്ഛൻ അവൾക്ക് നേരെ ചീറി..

അവൾ ഒന്നും മിണ്ടിയില്ല

"..ഡീ നിന്നോട് ചോദിച്ചത് കേട്ടില്ലേ "? പറയടി.....എടി പറയാൻ.... "

അവൾ ഒന്നും പറയാതെ തലകുനിച്ചു നിന്നു...

".... ഡീ...."
അച്ഛൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് അവളുടെ മറുപടി വന്നു...

"...നിങ്ങളുടെ മോന്റെ ചോര എന്റെ വയറ്റിൽ വളരുന്നുണ്ട്

💬 Comments

View all comments