Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]
നിഴൽക്കൂട്
തിരുവനന്തപുരത്തെ ഒരു തിരക്കുള്ള ട്രാഫിക് സിഗ്നലിൽ റോഡ് ക്രോസ് ചെയ്യാനായി നിൽക്കുമ്പോഴായിരുന്നു. തനിക്ക് പോകേണ്ട ബസ് എതിർ ദിശയിലൂടെ ചീറിപാഞ്ഞ് കടന്നു പോകുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടത്. ഒരഞ്ചുമിനിറ്റ് നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ ആ ബസ് തനിക്ക് നഷ്ടമാകില്ലായിരുന്നു എന്ന് മനസ്സിൽ ഓർത്തുകൊണ്ട് വളരെ തിടുക്കത്തിൽ അയാൾ റോഡ് മുറിച്ചു കടന്ന് താൻ എന്നും നിൽക്കാറുള്ള ബസ് സ്റ്റോപ്പിലേക്ക് പോയി.
കയ്യിൽ കെട്ടിയിരുന്ന വാച്ചിലേക്ക് നോക്കിയപ്പോൾ താൻ ഇന്നും താമസിച്ചേ ഓഫീസിലേക്ക് എത്തുകയുള്ളൂ എന്ന് അദ്ദേഹത്തിന് മനസ്സിലായി. താൻ നിൽക്കുന്നതിനു മുൻപിലേക്ക് ആദ്യം വന്ന ബസ്സിനു തന്നെ കൈനീട്ടി അദ്ദേഹം അതിനകത്തേക്ക് കയറി. സ്കൂൾ ടൈം ആയതു കൊണ്ടായിരിക്കാം ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. രണ്ട് കാലും ഉറപ്പിച്ചു നിൽക്കാൻ പറ്റാത്ത വിധം ആ ബസ്സിലെ തിരക്ക് അയാളെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു.
ഒരുവിധത്തിൽ തനിക് ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിന്നപ്പോൾ തൊട്ടടുത്തുനിന്ന ആരുടെയൊക്കെയോ കാലുകളിൽ ചവിട്ടി അയാൾ ബസിൽ നിന്നും പുറത്തേക്കിറങ്ങി. തന്റെ അടുക്കൽ നിന്നും മുൻപോട്ട് നീങ്ങുന്ന ബസ്സിനെ നോക്കി അയാൾ മനസ്സിൽ ചിന്തിച്ചു.
ഈ കുട്ടികൾ എങ്ങനെയാണ് ഈ ബസ്സിൽ യാത്ര ചെയുന്നത്. നമ്മൾക്കൊന്നും ചിന്തിക്കാൻ പറ്റാത്തതിലും തിരക്കായിരുന്നു ആ ബസ്സിൽ നിന്നപ്പോൾ ഞാൻ അനുഭവിച്ചത്. നാളെ ഇതേ അവസ്ഥ വരാതിരിക്കാൻ കുറച്ചുനേരത്തെ എങ്കിലും വീട്ടിൽ നിന്നും ഇറങ്ങണം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അയാൾ ഓഫീസിലേക്ക് നടന്നു.
ഒരുപാട് കഴിവുകൾ ഒന്നും ഇല്ലെങ്കിലും നിരന്തരമായി പ്രയത്നിച്ചതിന്റെ ഫലമായി ഇരുപതാമത്തെ തവണ എഴുതിയപ്പോഴാണ് ഗവൺമെന്റ് ജോലി റോയിക്ക് പിഎസ്സി വഴി കിട്ടിയത്. ഈ സ്ഥാപനത്തിൽ ഞാൻ അടക്കം
💬 Comments
View all comments