Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]
ചൊല്ലി ഞങ്ങൾ തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ട്. നാൽപതി അഞ്ചു കഴിഞ്ഞ എന്റെ മുടിയും താടിയും എല്ലാം നരച്ചു തുടങ്ങിയപ്പോൾ അവൾ ഇപ്പോഴും ഇരുപതിയഞ്ചിന്റെ സൗന്ദര്യത്തിൽ നിൽക്കുന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. അവൾ എനിക്ക് നേരെ നീട്ടിയ ബോക്സ്‌ൽ നിന്നും ഒരു ലഡ്ഡു എടുത്ത് ഒരു മുറി കഴിച്ചതിനുശേഷം ഞാൻ അവളോട് ചോദിച്ചു.
ഞാൻ : ഇന്നെന്താ ലഡു ഒക്കെ ആയിട്ട് വന്നത്.
രമ്യ : ഇന്ന് ഗൗരിയുടെ ബർത്ത് ഡേ ആണ്. അവൾക്ക് പതിനട്ട് വയസ്സായി… അത് മറന്നോ…
ഞാൻ : ഓ ഓ.. അതിന്നായിരുന്നല്ലേ… ഞാൻ മറന്നു പോയി.
രമ്യ : കഷ്ടം ഉണ്ട് ട്ടോ.. കഴിഞ്ഞ അയച്ചുകൂടി ഞാൻ ഓർമ്മിപ്പിച്ചതല്ലേ.
ഞാനും രമ്യയും ഗൗരിയും ഇടയ്ക്കിടയ്ക്ക് പാർക്കിൽ ഒത്തു കൂടാറുണ്ട്. അവൾക്ക് മോൾ എന്ന് പറഞ്ഞാൽ ജീവനാണ്. മകളുടെ കാര്യത്തിൽ മാത്രമാണ് അവൾ കുറച്ചെങ്കിലും ശാഠ്യം പിടിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ചില സമയങ്ങളിൽ രമ്യ എന്നെ അവരുടെ വീട്ടിലേക്കും ക്ഷണിക്കും. ഇവിടെ മറ്റു സഹപ്രവർത്തകരോട് അവൾ ഇതേപോലുള്ള അടിപ്പും കാണിക്കാറില്ല. എന്നോട് മാത്രമാണ് ഇവൾ ഈ സ്വാതന്ത്ര്യം എടുക്കുന്നത്. അതെല്ലാം എനിക്കും ഇഷ്ടമാണ്. എന്റെ ഈ ഒറ്റപ്പെട്ട ജീവിതത്തിൽ ഇതുപോലെയുള്ള കുറച്ചു മനുഷ്യരാണ് എനിക്കെന്നും ഒരു ധൈര്യം തരുന്നത്. ഞാൻ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളെല്ലാം രമ്യ വഴിയാണ് എനിക്ക് ലഭിച്ചത്.
രമ്യ : വൈകുന്നേരം വീട്ടിലേക്ക് ഇറങ്ങണം രാത്രിയിലെ ഡിന്നർ അവിടുന്ന് കഴിക്കാം..
ഇത് കേട്ട് ഞാൻ മറ്റുള്ളവരുടെ നേർക്ക് നോക്കിയതിനുശേഷം ഞാൻ അവളോട് ചോദിച്ചു
ഞാൻ : അവരെ ഒന്നും വിളിക്കുന്നില്ല..
രമ്യ :
💬 Comments
View all comments