0%

Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]

Author : സീമ തോമസ് Read All Parts 157.9K

എല്ലാവരെയും വിളിച്ചുകൊണ്ടുള്ള വലിയ ഫംഗ്ഷൻ ഒന്നും ഞങ്ങൾ പ്ലാൻ ചെയ്തിട്ടില്ല. ഞാനും മോളും കൂടി ഒരു കേക്ക് മുറിക്കാം പിന്നെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കാം അതാണ് ഞങ്ങളുടെ പ്ലാൻ. അതാണ് റോയിയോട് മാത്രം പറഞ്ഞത്.

റോയി : മുമ്പ് എല്ലാം ഗൗരിയുടെ ബർത്ത് ഡേ നേരത്തെ ഓർത്തിരുന്നത് കൊണ്ട്  പ്ലാൻ ചെയ്ത് അവൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങി കൂട്ടാൻ പറ്റിയിരുന്നു. ഇതിപ്പോ എനിക്ക് അവൾക്കു വേണ്ടി ഒന്നും വാങ്ങാൻ സാധിച്ചില്ലല്ലോ.

രമ്യ : ഇപ്പോവൾ കൊച്ചുകുട്ടി ഒന്നുമല്ലല്ലോ.. ആ വീട് നിറച്ച് അവളുടെ സാധനങ്ങളാ. അവൾ പോയപ്പോൾ കുറച്ചൊക്കെ ഞാൻ എടുത്ത് അപ്പുറത്തെ വീട്ടിലെ കൊച്ചിന് കൊടുത്തു. കഴിഞ്ഞദിവസം അവൾ വന്നപ്പോൾ അതിനെ ചൊല്ലി വലിയൊരു വഴക്ക് കഴിഞ്ഞതേയുള്ളൂ…. റോയി വെറുതെ ആവശ്യമില്ലാത്തതൊന്നും വാങ്ങി കാശ് കളയണ്ട. നേരത്തെ അങ്ങ് എത്തിയാൽ മതി.

റോയി : മം മം.. പിന്നെ ഞാൻ ഈ ദിവസം മറന്നു പോയി എന്ന് അവളോട് പറയണ്ട. ചിലപ്പോൾ അത് അവൾക്ക് വിഷമമാകും.

രമ്യ അതിന് ഉത്തരമായി വെറുതെ ഒന്ന് തലയാട്ടി.. എന്റെ അടുത്തുനിന്നും നടന്നുപോയി..

തിരിച്ചുപോന്നപ്പോൾ ബസ്സിൽ തിരക്ക് കുറവായിരുന്നതിനാൽ ഇരിക്കാൻ സീറ്റ് കിട്ടി. വെറുതെ ഒന്ന് കണ്ണടച്ചപ്പോൾ മനസ്സിലേക്ക് ഗൗരിയുടെ മുഖമാണ് കടന്ന് വന്നത്. ഹോട്ടൽ മാനേജ്മെന്റ് പഠിക്കാനായി ഹൈദരാബാദിലെ ഒരു മാനേജ്മെന്റ് കോളേജിൽ അഡ്മിഷൻ തരപ്പെട്ടപ്പോൾ അവൾക്ക് പോകേണ്ട ദിവസം യാത്ര അയക്കാനായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അവളെ ഞാൻ അവസാനമായി കണ്ടത്. അമ്മയുടെ കൈയും പിടിച്ച് കണ്ണീരിന്റെ വക്കത്ത് നിൽക്കുമ്പോൾ ആയിരുന്നു അവൾ എന്നെ കണ്ടത്.

💬 Comments

View all comments