Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]
അവൾക്ക് അഞ്ചുവയസ്സുള്ളപ്പോൾ തൊട്ട് ഞാൻ എടുത്തുകൊണ്ട് നടന്ന ഒരു കുട്ടിയാണ് അവൾ അതുപോലെയാണ് ഞാൻ അവളെ സ്നേഹിച്ചിരുന്നത്. അവൾ രമ്യയുടെ അടുക്കൽ നിന്നും ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചപ്പോൾ രമ്യയുടെ മുഖത്തും ആ സന്തോഷം ഉണ്ടായിരുന്നു. കഴിഞ്ഞുപോയ ഒരു വർഷത്തിനിടയിൽ അവൾക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്ന്. രമ്യ പലപ്പോഴായി എനിക്ക് കാണിച്ചു തന്ന അവളുടെ ഫോണിലെ ഗൗരിയുടെ ചിത്രങ്ങളിൽ നിന്നും എനിക്കിപ്പോൾ മനസ്സിലായി.
വീട്ടിലെത്തിയിട്ടും അവൾക്ക് എന്ത് ഗിഫ്റ്റ് വാങ്ങി കൊടുക്കണം എന്ന് ഞാൻ ഒരുപാട് നേരം ഇരുന്ന് ആലോചിച്ചു. പെട്ടെന്നാണ് എന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്. നോക്കിയപ്പോൾ അത് രമ്യ ആയിരുന്നു.
റോയി : ഹലോ…
രമ്യ : വീട്ടിലെത്തിയോ.. എപ്പോഴാ അവിടുന്ന് ഇറങ്ങുന്ന.. ഞങ്ങളിപ്പോൾ ടൗണിൽ ഉണ്ട് വന്നാൽ നമുക്ക് ഒരുമിച്ച് വീട്ടിലേക്ക് പോകാം..
റോയി : ഞാനിപ്പോ വന്ന് കയറിയതേയുള്ളൂ…ഞാൻ വന്നോളാം നിങ്ങളെന്നെ നോക്കി നിൽക്കണ്ട.. നിങ്ങളുടെ പരിപാടി നടക്കട്ടെ..
രമ്യ : എന്താ റോയ് എന്തുപറ്റി സംസാരത്തിൽ ഒരു മാറ്റം..
റോയി : ഒന്നുമില്ലല്ലോ.. തനിക്ക് തോന്നിയത് ആയിരിക്കും..
രമ്യ : പിന്നെ റോയിയാണ് ആദ്യം വീട്ടിലെത്തുന്നതെങ്കിൽ ആ ചവിട്ടിയുടെ അടിയിൽ താക്കോൽ കിടപ്പുണ്ട് തുറന്നു കേറി ഇരുന്നോട്ടോ…
റായി : ആ ഓക്കേ…
കുളിച്ചൊരുങ്ങി വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ സമയം ഏകദേശം ആറരയോട് അടുത്തിരുന്നു. ഒരുവിധത്തിൽ രമ്യയുടെ വീട്ടിലേക്ക് പോകുന്ന ബസ് സ്റ്റോപ്പിൽ എത്തി ബസ് കാത്തു നിന്നപ്പോൾ രണ്ട് നാടോടി സ്ത്രീകൾ എന്റെ മുൻപിലൂടെ കടന്നുപോകുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ കൈകളിൽ കുറെ കരകൗശല വസ്തുക്കൾ ഉണ്ടായിരുന്നു. അത്
💬 Comments
View all comments