Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]
ഈ റോഡിലൂടെ പോകുന്ന ആളുകൾക്ക് വിറ്റ് അന്നത്തെ അന്നം കണ്ടെത്തുന്ന രണ്ട് സ്ത്രീകൾ. അതിലെ ഒരു സ്ത്രീയുടെ ഒക്കത്ത് ഒരു കുട്ടി ഇരിക്കുന്നുണ്ട് കണ്ടാൽ ഒരു വയസ്സിന് താഴെ മാത്രമേ പ്രായം തോന്നിക്കുകയുള്ളൂ. മറ്റൊരു സ്ത്രീയുടെ കയ്യിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒരു മോണാലിസയുടെ ശില്പം കണ്ടത്. അതും ഒരു മരത്തിന്റെ തടിയിൽ കൊതി ഉണ്ടാക്കിയതാണ്. ഞാൻ പെട്ടെന്ന് തന്നെ അവരെ പുറകിൽ നിന്നും വിളിച്ചു. അതിൽ ഒരു സ്ത്രീ ഞാൻ വിളിച്ചത് കേട്ടന്നോണം തിരിഞ്ഞ് എന്നെ നോക്കി അവിടെ നിന്നു. ഞാൻ അവരുടെ അടുത്തേക്ക് പതിയെ ഓടിച്ചെന്ന് അവരുടെ കയ്യിൽ ഇരുന്ന് ആ ശിൽപ്പത്തിലേക്ക് സൂക്ഷിച്ചു നോക്കിയതിനുശേഷം അവരുടെ കയ്യിൽനിന്നും ആ ശില്പം വാങ്ങി അവരോട് ചോദിച്ചു.
റോയ് : കിതനാ പൈസ…
ഹിന്ദി സിനിമകൾ കണ്ടുള്ള പരിചയത്തിൽ ഞാൻ അവരോട് ചോദിച്ചു. എന്റെ ചോദ്യം മനസ്സിലാകാത്തത് കൊണ്ടാണോ അതോ അവർ ഹിന്ദിക്കാരികൾ അല്ലാത്തതുകൊണ്ടാണോ എന്ന് എനിക്കറിയില്ല. അപ്പോൾ തന്നെ അവരെന്നോട് പറഞ്ഞു.
നാടോടി : ആയിരം റുപാ…
ഞാൻ ആ ശിൽപ്പത്തെ അത്ഭുതപ്പെട്ട് നോക്കുന്നത് കൊണ്ട് അത് ഞാൻ വാങ്ങും എന്ന് കരുതിയിട്ടായിരിക്കണം അവർ അങ്ങനെ എന്നോട് പറഞ്ഞത്. ചിലപ്പോൾ എല്ലാത്തിനും അവർ മുൻപേ തന്നെ വില നിശ്ചയിച്ചു വന്നിട്ടുണ്ടാകും. കൂടുതലൊന്നും സംസാരിക്കാതെ പൈസ മാത്രം പറഞ്ഞാൽ വേണ്ടവർ അത് വാങ്ങിക്കൊള്ളുമല്ലോ എന്നോർത്തിട്ടായിരിക്കാം. പിന്നെ നമ്മുടെ ഭാഷയും അവർക്ക് വലിയ വശം ഇല്ലല്ലോ..
എങ്ങനെയായാലും ഞാൻ അത് വാങ്ങാൻ തന്നെ തീരുമാനിച്ചു.
എട്ട്മണിയോടെ ഞാൻ രമ്യയുടെ വീടിനു മുൻപിൽ എത്തി. ഇപ്പോ രാവിലെ പതിയെ
💬 Comments
View all comments