Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]
സൂര്യൻ ഉദിക്കുന്നത് കൊണ്ട് രാത്രിയും അതുപോലെ പതിയെ ആണ് ഇരുട്ട് ആകുന്നത്. പുറത്ത് അഴിച്ചിട്ടിരിക്കുന്ന ചെരിപ്പ് കണ്ടതുകൊണ്ട് അവർ തിരിച്ചെത്തിയിട്ടുണ്ടാകും എന്ന് ഞാൻ ഉറപ്പിച്ചു. ബെല്ലടിച്ചപ്പോൾ രമ്യയാണ് വന്നു വാതിൽ തുറന്നത്. എന്താ ഇത്രയും വൈകിയത്. എന്ന് അവൾ എന്നോട് ചോദിച്ചു.
“എവിടേക്ക് ഇറങ്ങിയാലും വൈകിയെ ഇറങ്ങുകയുള്ളോ”
കളിയാക്കുന്ന രീതിയിൽ ആണ് അവൾ ഇത് എന്നോട് ചോദിച്ചത്. ചെറിയൊരു ചമ്മലോടെ ഞാൻ വീടിനകത്ത് കയറി സോഫയിലേക്ക് ഇരുന്നു. കയ്യിൽ ഉണ്ടായിരുന്ന ഗിഫ്റ്റിലേക്ക് രമ്യ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. അതിൽ എന്താണ് ഉള്ളതെന്ന് അറിയാൻ രമ്യക്കും ചെറിയൊരു ആകാംക്ഷ ഉണ്ടായിരുന്നു. ഒരു ഹാളും രണ്ടു മുറിയും ഒരു അടുക്കളയും ആണ് ഇവർ താമസിക്കുന്ന കൊച്ച് വീട്. ഒരുപാട് സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും ഇവർക്ക് രണ്ടുപേർക്കും സുഖമായി താമസിക്കാൻ പറ്റുന്ന ഒരിടം തന്നെയായിരുന്നു ഇത്. ഹാളിലെ ചുമരുകളിൽ ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അതിന് തൊട്ട് സൈഡിലായി തിരികൾ കത്തിച്ചുവച്ച ടേബിളിൽ ഒരു കേക്കും ഇരിപ്പുണ്ട്. എന്റെ ശ്രദ്ധ അവിടേക്ക് വന്നതും ഞാൻ എഴുന്നേറ്റ് കേക്കിനടുത്തേക്ക് നടന്നു. ഇതു വാങ്ങാൻ ആയിരിക്കും അവർ നേരത്തെ എന്നെ വിളിച്ചപ്പോൾ സിറ്റിലേക്ക് വന്നിട്ടുണ്ട് എന്ന് രമ്യ പറഞ്ഞത്. ഒരുപാട് ആഡംബരങ്ങൾ ഒന്നും ആ കേക്കിന് ഉണ്ടായിരുന്നില്ല. സാധാരണ ഒരു ക്രീം കേക്ക്. അല്ലെങ്കിലും ഒരുപാട് വിലയുള്ളത് മേടിച്ചാലും ആരാണത് മൊത്തം കഴിച്ചു തീർക്കുന്നത്. ഒന്ന് രണ്ട് പീസ് കഴിക്കും ബാക്കി മൊത്തം ഫ്രിഡ്ജിൽ വയ്ക്കും. എല്ലാ വീട്ടിൽ നടക്കുന്നതും ഇതുതന്നെയാണല്ലോ. നമ്മുക്ക് ആവശ്യമുള്ള ഭക്ഷണം മാത്രമേ നമ്മൾ വാങ്ങാവൂ കൂടുതൽ വാങ്ങി അത് വെറുതെ വേസ്റ്റ്
💬 Comments
View all comments