0%

Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]

Author : സീമ തോമസ് Read All Parts 158.1K

എടുത്തപ്പോൾ

റോയ് : ഹലോ….

ഗൗരി : അങ്കിൾ തിരക്കാണോ…

റോയ് : അല്ല മോളെ എന്താ കാര്യം…

ഗൗരി : അന്ന് അങ്കിൾ വീട്ടിൽ വന്നപ്പോൾ എനിക്ക് അങ്കിളിനോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല.. അങ്കിൾ ഇന്ന് ഫ്രീയാണെങ്കിൽ വൈകുന്നേരം ഒന്ന് വീട്ടിലേക്ക് വരുമോ..

റോയ് : വൈകുന്നേരം ഞാൻ ഫ്രീ ആണ്…

രമ്യ എപ്പോഴാണ് വരുന്നത്..

ഗൗരി : അമ്മ ഒരാഴ്ച കഴിഞ്ഞേ വരുള്ളൂ എന്ന് പറഞ്ഞിട്ടാണ് പോയത്.. ഞാനിവിടെ ഒറ്റക്കെ ഉള്ളൂ.. അതുകൊണ്ടാണ് അങ്കിളിനെ വിളിച്ചത് എനിക്കെന്തോ പേടി പോലെ ഇവിടെ നിൽക്കാൻ..

റോയ് : മോള് പേടിക്കുകയൊന്നും വേണ്ട ഞാൻ രമ്യയെ ഒന്ന് വിളിച്ചു നോക്കട്ടെ….

ഗൗരി : അങ്കിൾ അമ്മയെ വിളിക്കണ്ട.. അമ്മ ഇത് അറിയേണ്ട… അങ്കിൾ വന്നാൽമതി… എനിക്ക് അങ്കിളിനോട് കുറച്ചുനേരം ഒറ്റയ്ക്ക് സംസാരിക്കണം..

റോയിക്ക് ഇത് കേട്ടപ്പോൾ ആകെ ഒരു മനപ്രയാസം പോലെ തോന്നി. രമ്യ അറിയണ്ട എന്നു പറഞ്ഞത് എന്തിനായിരിക്കും.

രമ്യയോട് ചോദിക്കാതെ ഞാനെങ്ങനെ അവളുടെ വീട്ടിലേക്ക് ചെല്ലുക. ഒന്നു വിളിച്ചു നോക്കിയാലോ അവളെ… അവളോട് പറയാതെ അവിടെ ചെന്നാൽ തെറ്റായ രീതിയിൽ അവൾ കാണുമോ. അവൾക്ക് അറിയാലോ ഗൗരിയെ ഞാൻ എന്റെ മോളെ പോലെയാണ് കാണുന്നത് എന്ന്. ഗൗരിക്ക് ഒരു ആവശ്യം വന്നു വിളിക്കുമ്പോൾ ഞാനല്ലേ അങ്ങോട്ട് ഓടി എത്തേണ്ടത്. റോയിയുടെ മനസ്സിൽ ഗൗരിയുടെ മുഖം മാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. ക്ലോക്കിലേക്ക് നോക്കിയപ്പോൾ ജോലി കഴിയാൻ ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട്. താൻ ചെയ്തുകൊണ്ടിരുന്ന ജോലിയിൽ ഒന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. എത്രയും പെട്ടെന്ന് ഗൗരിയുടെ

💬 Comments

View all comments