Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]
അല്ലെ…
രമ്യ : അതേ പോയിട്ട് ഇപ്പോൾ ഒരു വർഷം കൂടിയാണ് വരുന്നത്..
അഷ്‌ലി : കല്യാണമൊക്കെ നോക്കി തുടങ്ങിയോ..
രമ്യ : പൊടി അവിടുന്ന് അവൾ കൊച്ചു കുട്ടിയല്ലേ…
അഷ്‌ലി : പിന്നെ നമ്മുടെ റോയി ഉച്ചക്ക് തിരക്കിട്ട് ഇറങ്ങി പോകുന്ന കണ്ടല്ലോ..
രമ്യ : ഇല്ല എന്നോടൊന്നും പറഞ്ഞില്ല…
അഷ്‌ലി : തന്നോട് പറയാതെ പോകില്ലല്ലോ..
അഷ്‌ലി : നമ്മുടെ യൂണിറ്റിന്റെ പേപ്പർ സബ്‌മിഷൻ കഴിയാൻ ഉണ്ടാവും അതായിരിക്കും തലയ്ക്ക് ഭ്രാന്തട്ത്ത് നടക്കുന്നെ…
രമ്യ : അത് കഴിഞ്ഞതാണല്ലോ.. പിന്നെ ചെലപ്പോൾ പുള്ളിയുടെ ചേട്ടൻ ഇവിടെ കുറച്ച് പ്രോപ്പർട്ടി വാങ്ങിയിട്ടുണ്ട്.. ടെക്നോപാർക്കിന്റെ പുറകിൽ അതിന്റെ എന്തെകിലും കാര്യത്തിന് പയത് ആയിരിക്കും..
അഷ്‌ലി : ചിലപ്പോൾ അതായിരിക്കും…
അഷ്‌ലിക്ക് ഇറങ്ങാൻ ഉള്ള സ്റ്റോപ്പ് വന്നപ്പോൾ ഇനി ഓഫീസിൽ വരുമ്പോൾ കാണണം എന്നും പറഞ്ഞുകൊടുക്ക് അവൾ ഇറങ്ങി പോയി. അവൾ പോയതിനു ശേഷം കുറച്ചുനേരം മയങ്ങാം എന്ന് വിചാരിച്ചു കണ്ണടച്ചപ്പോൾ അഷ്‌ലി പറഞ്ഞത് ഓർമയിൽ വന്നു അവൾ ഫോൺ എടുത്ത് റോയിക് കാൾ ചെയ്തു. ഫോൺ ബെൽ ബെല്ലടിക്കുന്നുണ്ട് ആരും എടുക്കുന്നില്ല. രണ്ട് തവണ ട്രൈ ചെയ്തപ്പോഴും ഇത് തന്നെ അവസ്ഥ. ചിലപ്പോൾ ഫോൺ സൈലൻഡിൽ ആയിരിക്കും ഫ്രീ ആകുമ്പോൾ റോയി തിരിച്ച് വിളിച്ചുകൊള്ളും എന്ന് വിചാരിച്ച് അവൾ പിന്നെ വിളിക്കാൻ നിന്നില്ല.
ബസ്സിറങ്ങി സ്റ്റോപ്പിൽ നിന്നും ഒരു പത്തുമിനിറ്റ് നടക്കാൻ ഉള്ള ദൂരമെ രമ്യയുടെ വീട്ടിലേക്ക് നടക്കാൻ ഉണ്ടായിരുന്നുള്ളൂ സമയം പത്തുമണി ആയത് കൊണ്ടായിരിക്കാം പോകുന്ന വഴിയിൽ ഇരുട്ട് മൂടിയിരുന്നു. വീടിനു മുമ്പിൽ എത്തി കയ്യിൽ
💬 Comments
View all comments