Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]
ഉണ്ടായിരുന്ന കവറുകൾ തിണ്ണയിൽ വച്ച് തന്റെ ചെരുപ്പ് ഊരാൻ ആയി കുനിഞ്ഞപ്പോൾ. രമ്യയുടെ കണ്ണിൽ പരിജയം ഇല്ലാത്ത ചെരുപ്പ് കിടക്കുന്നത് കണ്ടത്. അവൾ അതിലേക്ക് സൂക്ഷിച് നോക്കി. പെട്ടന്ന് ആണ് അവൾക് മനസ്സിലായത് ഇത് റോയി ധരിക്കാറുള്ള ചെരുപ്പ് ആണല്ലോ എന്ന്. റോയി ഇവിടെ വന്നിട്ട് ഉണ്ടോ… എന്തായിരിക്കും തന്നെ വിളിക്കാതെ ഇരുന്നത്. എന്തെങ്കിലും സർപ്രൈസ് തരാൻ ആയിരിക്കും. അതായിരിക്കും ഫോൺ എടുക്കാത്തത്. അങ്ങനെയെങ്കിൽ ആഷിലി പറഞ്ഞത് പോലെ ഉച്ചക്ക് ഓഫീസിൽ നിന്നും ധൃതിപിടിച്ച് ഇറങ്ങിയ റോയി എന്തിനാണ് ഇങ്ങോട്ട് വന്നത്. രമ്യ പെട്ടന്ന് ചെരുപ്പുരി ഡോറിനടുത്തേക് ചെന്നപ്പോൾ ഡോർ ലോക്ക് ചെയ്യാത്ത വെറുതെ ചാരി വച്ചിട്ടുള്ളു എന്ന് മനസ്സിലായി അവൾക്ക്.. പതിയെ വാതിൽ തള്ളി തുറന്ന് അകത് കയറിയപ്പോൾ അവിടെ ഹാളിൽ ആരും തന്നെ ഇല്ലായിരുന്നു.. റോയിയുടെ ഫോണും ബാഗും എല്ലാം ടേബിളിന് പുറത്ത് ഇരിപ്പുണ്ടായിരുന്നു. ഇതെല്ലാം കണ്ടപ്പോൾ രമ്യയുടെ മനസ്സിൽ ചെറിയൊരു ആശങ്കയുണ്ടായി.. പതിയെ മുന്നോട്ടു നടന്നപ്പോൾ ഗൗരിയുടെ റൂമിൽ നിന്നും റോയിയുടെ ചെറിയൊരു സൗണ്ട് അവൾക്ക് കേൾക്കാൻ സാധിച്ചു തുടങ്ങിയിരുന്നു. കേൾക്കുന്നത് വ്യക്തമല്ലാത്തതുകൊണ്ട് അവൾ പതിയെ നടന്ന് റൂമിന് അടുത്തേക്ക് ചെന്നു. ചെറിയൊരു വീടായിരുന്നതുകൊണ്ട് അവൾക്ക് ഒരുപാട് ദൂരം നിൽക്കേണ്ട വന്നില്ല. ഗൗരിയുടെ റൂമിന്റെ അടുത്തേക്ക് എത്തുംതോറും റോയിയുടെ സൗണ്ട് അവൾക്ക് വ്യക്തമായി കേൾക്കാൻ സാധിച്ചു തുടങ്ങിയിരുന്നു.
റോയി : നടന്നത് നടന്നു ഇതൊന്നും ഇനി അമ്മയോട് പറയണ്ട.. നമ്മൾ ഒരിക്കലും ചിന്തിക്കാത്ത കാര്യമാണ് നമ്മളുടെ ജീവിതത്തിൽ ഇപ്പോൾ നടന്നത്. ഒരേ ഒരു തവണയാണ് അത് സംഭവിച്ചിട്ടുള്ളൂ അതുകൊണ്ട് നമുക്ക് രണ്ടുപേർക്കും അത്
💬 Comments
View all comments