Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]
മറന്നു കളയാം.. രമ്യ ഇതറിഞ്ഞാൽ അവൾ വല്ലാതെ തകർന്നു പോകും.. അവൾ ഒരിക്കലും ചിന്തിച്ചിട്ട് ഉണ്ടാകില്ല ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും..
പുറത്തുനിന്ന് രമ്യ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവൾ പതിയെ വാതിലിന് സൈഡിലൂടെ അകത്തേക്ക് നോക്കിയപ്പോൾ ഗൗരിയുടെ മുടിയിഴകളിൽ തഴുകി അവളെ സമാധാനിപ്പിക്കുന്ന റോയിയെ ആണ്. ആ നിമിഷം രമ്യക്ക് ഷോക്കായത് പോലെ അവളുടെ കയ്യും കാലും മരവിക്കാൻ തുടങ്ങി. നെറ്റിയിൽ വിയർപ്പ് പൊടിയാൻ തുടങ്ങി ഹൃദയത്തിന്റെ ചലനം വേഗത്തിലായി. ഇത്രയും നാൾ നല്ലവനായി കണ്ടിരുന്ന റോയിയെ പിശാചിന്റെ സന്തതിയായ സാത്താനോട് ഉപമിച്ച് അവൾ മനസ്സിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ആ വീട്ടിലേക്ക് ഇപ്പോൾ വന്നതിനെ ഓർത്ത് അവൾ അവളെ തന്നെ ഒരുപാട് ശപിച്ചു.
റോയ് ഗൗരിയുടെ തലമുടികളിൽ തഴുകി അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നപ്പോൾ പുറത്തുനിന്നും കോണിങ് ബെല്ലിന്റെ സൗണ്ട് അവരുടെ രണ്ടുപേരുടെ ചെവികൾക്കുള്ളിൽ തറച്ചുകയറി. പെട്ടെന്നുള്ള ആ ഷോക്കിൽ രണ്ടുപേരും പുറത്തേക്ക് നോക്കി.. പുറത്ത് ആരോ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയ റോയ് അവളുടെ അരികിൽ നിന്നും പതിയെ നടന്ന് മുൻവശത്തെ വാതിലിന് അടുത്തേക്ക് എത്തിയപ്പോൾ. രണ്ട് കയ്യിലും കവറുമായി ഒന്നും അറിയാത്തവളെ പോലെ രമ്യ വന്നു നിൽക്കുന്നു. വീടിനകത്ത് നിൽക്കുന്ന റോയിയെ കണ്ട് അവൾക്ക് ഒരു അത്ഭുതവും തോന്നിയില്ല ആ നിമിഷം. ചെറിയൊരു ദേഷ്യവും മുഖത്ത് പ്രകടിപ്പിച്ഛ് അവൾ റോയ് നിൽക്കുന്നതിന്റെ മുൻപിലൂടെ ഹാളിലേക്ക് കയറി പോയി. കയ്യിൽ ഉണ്ടായിരുന്ന കവറുകൾ ഫ്രിഡ്ജ് തുറന്ന് ഫ്രിഡ്ജിനകത്തേക്ക് വച്ച് അഴിഞ്ഞു കിടന്ന തലമുടി ചുരുട്ടി കെട്ടുന്നതിനിടയിൽ കരഞ്ഞു കലങ്ങിയ കണ്ണുമായി ഗൗരി റൂമിന് പുറത്തേക്ക് വന്നു. അവളുടെ കണ്ണുകൾ കണ്ട് സഹതാപം
💬 Comments
View all comments