Chapter Title : നിന്നോടൊപ്പം 1 [സീമ തോമസ്]
തോന്നിയവണ്ണം അവളുടെ അടുത്തേക്ക് പോയി അവളുടെ തലമുടികളിൽ തഴുകുക മാത്രം ചെയ്തുകൊണ്ട് രമ്യ തന്റെ സ്വന്തം റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ പുറകിൽ നിന്നും റോയ് അവളെ വിളിച്ചു.
റോയ് : താൻ ഒരാഴ്ച കഴിഞ്ഞു വരുമെന്ന് പറഞ്ഞല്ലേ പോയത്… ഇതെന്തുപറ്റി…
റോയ് ചോദിച്ചതൊന്നും കേൾക്കാതെ ഗൗരിയുടെ നേരെ നോക്കി അവളോട് ആയി രമ്യ ചോദിച്ചു
രമ്യ : നിന്റെ ഫോൺ എന്തേ ഞാൻ എത്ര തവണ വിളിച്ചു… നീ എന്തിനാ ഫോൺ സ്വിച്ച് ഓഫ് ആക്കി വെച്ചിരിക്കുന്നത്…
ഇത് ചോദിച്ചതിനു ശേഷം റോയിയുടെ നേരെ തിരിഞ്ഞ് അവന്റെ മുഖത്ത് പോലും നോക്കാതെ
രമ്യ : റോയ് താൻ ഇനി ഇങ്ങോട്ട് ഇതുപോലെ വരരുത് ആളുകൾ മറ്റെന്തെങ്കിലും വിചാരിക്കും…
റോയ് : രമ്യ… തനിക്ക് എന്തുപറ്റി.. എന്താ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്..
രമ്യ : റോയ് പ്ലീസ്.. എനിക്കൊന്നും സംസാരിക്കാനില്ല…
റോയ് : അതിനിപ്പോ എന്താ ഇവിടെ ഉണ്ടായത്..
പറഞ്ഞു തീരുന്നതിന് മുൻപ് രമ്യ റോയിയോട് പറഞ്ഞു.
രമ്യ : കൂടെ ജോലി ചെയ്യുന്നു എന്നതിലുപരി നമ്മൾക്കിടയിൽ മറ്റൊന്നുമില്ല. നിങ്ങൾ ഇതുപോലെ എന്റെ വീട്ടിലേക്ക് വരരുത്…
മൂന്നുപേരുടെ ഇടയിലും നിശബ്ദത നിറഞ്ഞു. താൻ വലിയ തെറ്റ് ചെയ്തതുപോലെ റോയി അവിടെ തലകുനിച്ച് നിന്നു.. രമ്യ ഇതുപോലെ തന്നോട് ഒരിക്കലും പെരുമാറിയിട്ടില്ല. അതിനുള്ള സാഹചര്യം ഞാൻ ഇന്നേവരെ ഉണ്ടാക്കിയിട്ടും ഇല്ല. അവൾക്ക് എന്താണ് പറ്റിയത് അവൾ എന്തിനാണ് എന്നോട് ഇങ്ങനെ പറഞ്ഞത്.. മനസ്സിന് വല്ലാതെ കനം പ്രാപിച്ചു തുടങ്ങിയിരുന്നു. അവളോട് തിരിച്ച് ഒരു വാക്കുപോലും പറയാതെ റോയ് ആ വീട്ടിൽ
💬 Comments
View all comments