Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു] [Climax]
ഞാൻ എന്റെ തറവാട്ടിലേക്ക് ചെന്നു…
ആദ്യമൊന്നും ഉപ്പ എന്നെ കേൾക്കാൻ കൂട്ടാക്കിയില്ല…
ഉപ്പയോട് ഞാനൊരു കാര്യം പറഞ്ഞു…
കുറച്ചുനേരം ആലോചിച്ചിട്ട്… എന്നോട് പറഞ്ഞു ഞാൻ അന്വേഷിക്കാം…
▪️▪️▪️
വെറും ഒരു അടുക്കളക്കാരി യെ പോലെയായിരുന്നു സുല്ഫത്തിന്റെ പിന്നീടുള്ള ജീവിതം… പുറത്തേക്കിറങ്ങിയാൽ… ആളുകളുടെ നോട്ടത്തിൽ ഒരുപാട് നേരം പിടിച്ചു നിൽക്കാൻ കഴിയില്ലായിരുന്നു..,
ഒരുവട്ടം പോലും ഞാൻ അവളുടെ അടുത്തേക്ക് ചെന്നില്ല…
കുറച്ചു ദിവസങ്ങൾക്കു ശേഷം എന്റെ ഉപ്പ എന്റെ അടുത്തേക്ക് വന്നു… എന്നെയും കൂട്ടി ഒരു സ്ഥലം വരെ പോകുവാൻ ഉണ്ടെന്നും പറഞ്ഞു കൂടെ കൊണ്ടുപോയി…
എന്റെ കാർ… മൂന്ന് കിലോമീറ്ററോളം എന്റെ വീട്ടിൽ നിന്നും ഓടി… എത്തിയ സ്ഥലം കണ്ടപ്പോൾ ഒരു നിമിഷം എന്റെ ഓർമ്മകൾ വളരെ പിറകിലേക്ക് പോയി…
അവിടെ കണ്ട വീടൊക്കെ മാറിയിട്ടുണ്ടെങ്കിലും… ആ സ്ഥലം എന്റെ ഉള്ളിൽ ഇപ്പോഴും ഉണ്ട്…
ഗെറ്റ് തുറന്ന് അകത്തേക്ക് കയറി…
അന്ന് അവിടെ ഒരു പെണ്ണ് കാണൽ ആയിരുന്നു… എന്റെ പെണ്ണുകാണൽ തന്നെ…
സുൽഫാത്തിന്റെ മുന്നിൽ എനിക്ക് ജീവിച്ചു കാണിക്കണം…
അവളെ നിരാശപ്പെടുത്തുന്നതിന്റെ, ഏറ്റവും അവസാനത്തിൽ എത്തിക്കണം… അതേന്റെ ഉള്ളിലുള്ള ഒരു വാശിയായിരുന്നു…
ആ വീട്ടിൽ നിന്നും അവളുടെ ഉപ്പ ഞങ്ങളെ ക്ഷണിച്ചു ഉള്ളിലേക്ക് ഇരുത്തി…
ചായയും പലഹാരവും അവളുടെ ഉമ്മ കൊണ്ടുവച്ചു…
എന്നോട് അവളോട് എന്തെങ്കിലും സംസാരിക്കണം എന്നുണ്ടെങ്കിൽ… മുകളിലേക്ക് കയറി ചെല്ലുവാൻ പറഞ്ഞു ഉപ്പാ,,,
ഞാൻ പതിയെ… അവിടുത്തെ കോണിപ്പടികൾ കയറി… മുകളിലേക്ക് എത്തി…
ബാൽക്കണിയിൽ ഒരാൾ പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട്…
15 കൊല്ലങ്ങൾക്ക് മുന്നേ കണ്ട പോലെ തന്നെ ഉണ്ടായിരുന്നു അവൾ…
എന്റെ ഷഹനാ സെറിൻ…
ഞാൻ അവളെ ഷഹനാ എന്നു വിളിച്ചു…
അവൾ അത്ഭുതത്തോടെ പിറകിലേക്കു തിരിഞ്ഞു നിന്നു…
എന്റെ പേര് അറിയോ നിങ്ങൾക്ക്…
ഒരുപാട് വർഷങ്ങൾക്ക് മുന്നേ തന്നെ എനിക്കറിയാം…
അവൾ ഒന്നും മുഖം ചെരിച്ചു എന്നെ നോക്കി… പിന്നെ അത്ഭുതത്തോടെ നീയോ…
എന്നെ മനസ്സിലായോ…
നിസാർ അല്ലടാ…എന്റെ പിറകെ പത്താം ക്ലാസിൽ പഠിക്കുമ്പോൾ കുറച്ചു ദിവസങ്ങൾ നടന്ന…
ഞാൻ അവളുടെ പിറകെ നടന്നതെല്ലാം… അറിയാമായിരുന്നു എന്നുള്ള കാര്യം എന്നെ ഞെട്ടിച്ചു…
💬 Comments
View all comments