Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു]
ഡാ… ഞാൻ പെട്ടെന്ന് തന്നെ വരാം… നീ അവിടെ തന്നെ വേണം….
ആശുപത്രിയിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉപ്പാനോട് പറഞ്ഞാൽ മതി…
അതൊന്നും നീ ഇപ്പോൾ പേടിക്കണ്ട…
പെട്ടെന്നുതന്നെ വരുവാൻ നോക്കൂ…
ഞങ്ങളൊക്കെ ഇവിടെ ഉണ്ടല്ലോ…
ആ ഫോൺ കട്ടാക്കി… വളരെ ഉടനെ തന്നെ തന്റെ കമ്പനിയിലേക്ക് വിളിച്ചു…
എമർജൻസി ലീവ് അടിപ്പിച്ചു…
ഉടനെ തന്നെ ഇവിടെയുള്ള കൂട്ടുകാരന്റെ ട്രാവൽസിലേയ്ക്ക് വിളിച്ച്…
ഇന്ന് ഉച്ചക്കുള്ള ഫ്ലൈറ്റിൽ… നാട്ടിലേക്ക് പോവാൻ ആയി… കോഴിക്കോട് എയർപോർട്ടിലേക്ക് ടികെറ്റ് ബുക്ക് ചെയ്തു….
റൂമ്മിൽ കുറച്ചു കാലമായി ഞാൻ ഒറ്റയ്ക്ക് ഉള്ളൂ… കൂടെയുള്ളവൻ നാട്ടിൽ അവധിക്ക് പോയതാണ്…
കമ്പനിയിലുള്ള കൂടെ പണിയെടുക്കുന്ന കുറച്ചു കൂട്ടുകാരെ വിളിച്ചു നാട്ടിലേക്ക് അത്യാവശ്യമായി പോകുന്ന കാര്യം പറഞ്ഞു…
അവർ എന്തെങ്കിലും പൈസയോ മറ്റോ ആവശ്യം ഉണ്ടോ എന്ന് ചോദിച്ചു…
ഞാൻ ഇപ്പോൾ ഒന്നും വേണ്ടെന്നും… പറഞ്ഞു… കൂടെ എന്റെ ഭാര്യക്ക് വേണ്ടി പ്രാർത്ഥിക്കാനും അവരെ ഏൽപ്പിച്ചു…
സമയം 8 മണി കഴിഞ്ഞിട്ടുണ്ട്…
▪️▪️▪️
രാത്രി ഉറങ്ങുമ്പോൾ സാധാരണ മൊബൈൽ സൈലന്റ് ആക്കി വെക്കാറില്ല…
ഇന്നലെ കമ്പനിയുടെ കുറച്ച് കസ്റ്റമർ… പാതിരാത്രിയും വിളിച്ചപ്പോൾ… ശല്യം തോന്നി സൈലന്റ് ആക്കി വെച്ചത് ആയിരുന്നു…
ഫസ്റ്റ് കോൾ തന്നെ… ഇവിടുത്തെ മൂന്നരക്ക് വന്നിട്ടുണ്ട്…
ഞാനൊന്നും അറിഞ്ഞില്ല റബ്ബേ…
എന്റെ സുൽഫു… അവൾക്ക് നീ ഒന്നും വരുത്തല്ലേ റഹ്മാനായ തമ്പുരാനേ…
എന്റെ ഉള്ളിൽ അവൾക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ നിറയുവാൻ തുടങ്ങി…
ഇന്നലെ രാത്രി വിളിച്ചപ്പോൾ… ഇക്കാ തലവേദനയാണ് ഒന്ന് സംസാരിക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞ് ഫോൺ വെച്ചവൾ… ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് ആശുപത്രിയിൽ…
💬 Comments
View all comments