Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു]
ആർക്കും പിന്നെ വിളിക്കാൻ തോന്നിയില്ല…
അനിയനോട് വീണ്ടും ഫോൺ വിളിച്ച്… പറഞ്ഞു… ഞാൻ രാത്രി 10 മണി ആകുമ്പോഴേക്കും എയർപോർട്ടിൽ എത്തും… നീയൊരു വണ്ടിയുമായി അവിടേക്ക് എത്തണം…
ഉപ്പയോടും ഉമ്മയോടും… ബാക്കിയുള്ളവരോടും ഞാൻ വരുന്ന കാര്യം നീ തന്നെ പറഞ്ഞാൽ മതി…
അവൻ അതിനെല്ലാം ശരി എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു…
ഉടനെ തന്നെ പോകുവാനുള്ള ഒരുക്കങ്ങൾ തുടങ്ങി…
ഒരു സാധനവും മേടിക്കാൻ ഇല്ല… എന്റെ കുട്ടികൾ ചിലപ്പോൾ എന്നെ നോക്കി കരയുമായിരിക്കും…
ഉപ്പച്ചി ഒരു സാധനവും ഇല്ലാതെ ഇതുവരെ മക്കളെ കാണാൻ കഴിഞ്ഞിട്ടില്ല…
ഇതിനിടയിൽ അവനോട് ഞാൻ എന്റെ മക്കൾ എവിടെ എന്നുള്ള കാര്യം പോലും ചോദിക്കാൻ മറന്നു…
അത്രയും പ്രിയപ്പെട്ടവൾ ആയിരുന്നു എനിക്ക് എന്റെ സുൽഫു….
എത്രയും പെട്ടെന്ന് തന്നെ… കുളിയും മറ്റും കഴിഞ്ഞു…
അതി വേഗത്തിൽ വസ്ത്രം മാറ്റി റൂമിൽ നിന്നും ഇറങ്ങി…
സാധാരണ വിളിക്കാനുള്ള കൂട്ടുകാരനെ… വിളിക്കുന്നത് ഒഴിവാക്കി…
ഇനി അവൻ വരുമ്പോൾ സമയം ഏറെ ആവും…
10 മണിക്ക് മുന്നേ എയർപോർട്ടിൽ എത്തണം…
ടികെറ്റ് കൂട്ടുകാരൻ മെയിലിൽ അയച്ചു തന്നിരുന്നു…
എയർപോർട്ടിലേക്ക് ഒന്നരമണിക്കൂറോളം യാത്രയുണ്ട്…
വേഗം തന്നെ താഴെ റോഡിലേക്കിറങ്ങി…
ആദ്യം വന്ന ടാക്സിക്ക് കൈ കാണിച്ചു…
ആ ടാക്സിയിൽ തന്നെ എയർപോർട്ടിലേക്ക് പുറപ്പെട്ടു….
▪️▪️▪️
എന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ ആണ്… ഞാൻ ആദ്യമായി ലീവിന് നാട്ടിലേക്ക് പോകുന്നത്…
രണ്ടു കൊല്ലത്തെ വിശ്രമമില്ലാത്ത ഡ്യൂട്ടി കഴിഞ്ഞു… ഒരു ആശ്വാസം എന്ന പോലെ കിട്ടിയ അവധി…
ആ രണ്ടു കൊല്ലത്തിനിടക്ക് വീടൊക്കെ ഒന്നു പുതുക്കി പണിതിരുന്നു…
എന്റെ മൊത്തം ആയിട്ട്
💬 Comments
View all comments