Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു]
കാണുന്ന ആളോട് വളരെ വ്യക്തമായി എന്നപോലെ എന്നോട് അവൾ സംസാരിച്ചു….
അവളുടെ ആ സംസാരത്തിൽ ഞാൻ വീണുപോയി എന്നതായിരുന്നു സത്യം…
ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മധുരമുള്ള ശബ്ദം…
ഞാനവളോട് പഠിക്കുന്നതും മറ്റും അവളുടെ മറ്റു കാര്യങ്ങളും എല്ലാം ചോദിച്ചു…
അവൾ എന്നോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടിരുന്നു ഉള്ളൂ… അവളുടെ ഡിഗ്രി പൂർത്തിയാക്കണം…
നാലു മാസം കൂടിയേ ഉള്ളൂ ലാസ്റ്റ് ഇയർ അവസാനിക്കാൻ…
ഒന്നെങ്കിൽ അതുവരെ കാത്തിരിക്കുക… ഇല്ലെങ്കിൽ വിവാഹം കഴിഞ്ഞാലും എനിക്ക് ബാക്കിയുള്ളത് തുടരുവാൻ സമ്മതിക്കണം…
ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ ഇത്താത്ത വന്ന് വാതിലിൽ മുട്ടി…
മതി സംസാരിച്ചത് വാ പോകാം…
ഇനിയും സംസാരിച്ചിരുന്നാൽ നിങ്ങൾക്ക് വേറെ ഒന്നും സംസാരിക്കാൻ ഉണ്ടാവില്ല ബാക്കിയുള്ള ദിവസങ്ങളിൽ…
അവൾ അതിനിടയിൽ ഒരു കൗണ്ടർ അടിച്ച് കേറ്റാൻ നോക്കി…
ഞാൻ ആകെ ചമ്മിയ റൂമിൽ നിന്നും പുറത്തിറങ്ങി…
അവൾക്ക് എന്റെ നമ്പർ പോലും കൊടുക്കുവാൻ സാധിച്ചില്ല…
തിരിച്ചുപോരുമ്പോൾ കാറിൽ നിന്നും ഞാൻ ഇത്താത്ത യോട് പറഞ്ഞു… ഇത്ത ഞാൻ അവൾക്ക് എന്റെ നമ്പർ പോലും കൊടുത്തിട്ടില്ല…
അതിന് അവളെ നിനക്ക് ഇഷ്ടപ്പെട്ടോ… ഞങ്ങളോട് ഒന്നും നീ ഒന്നും പറഞ്ഞിട്ടില്ലല്ലോ…
ആദ്യം നിനക്ക് അവളെ ഇഷ്ടപ്പെട്ടു അതുപോലെ അവൾക്ക് നിന്നെയും ഇഷ്ടപ്പെട്ടിട്ടല്ലേ നമ്പർ ഒക്കെ കൊടുക്കേണ്ട ആവശ്യമുള്ളൂ…
ഞാൻ ശരിക്കും വല്ലാത്തൊരു പെടൽ ഇത്താത്ത യുടെ മുന്നിൽ പെട്ടു…
അതിനെന്താ നിങ്ങൾ എല്ലാകാര്യങ്ങളും ഉറപ്പിച്ചു വച്ചതല്ലേ പിന്നെ ഇപ്പൊ എന്താ പ്രശ്നം…
ഒരു പിടിവള്ളി കിട്ടിയ മാതിരി ഞാൻ ഇത്താത്തയോട് മറുചോദ്യം ചോദിച്ചു…
ഇത്ത പിന്നെ ഒന്നും പറഞ്ഞില്ല…
നമ്പർ ഒക്കെ എന്റെ കയ്യിൽ ഉണ്ട് ഏതായാലും വീട്ടിലേക്ക് എത്തട്ടെ…
അവർക്കും നിന്നെ ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നുണ്ടെങ്കിൽ നമുക്ക് വിളിച്ചു സംസാരിക്കാം…
നമുക്ക് സംസാരിക്കേണ്ട ഞാൻ സംസാരിക്കാം….
അളിയൻ അത് കേട്ടപ്പോൾ മുന്നിൽനിന്നും ചിരിക്കാൻ തുടങ്ങി…
മോളെ ആയിഷ… നിസാർ അവളെവിടെ മൊഞ്ചിൽ വിണു പോയിട്ടുണ്ട് മോളെ…
അതിന് ഞാനൊരു ഇളിഞ്ഞ പുഞ്ചിരി അളിയന് നൽകി…
പിന്നെ വീടുകാണാൻ വരലും നിശ്ചയവും എല്ലാം പെട്ടെന്നായിരുന്നു…
അതിനിടയിൽ പാതിരാത്രി
💬 Comments
View all comments