Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു]
അവളോട് പറഞ്ഞു ഇരുന്നോ…
അവൾ എനിക്ക് ഒരു നിറ പുഞ്ചിരി നൽകി…
എന്താ പേര്… അവളുടെ പേര് അറിഞ്ഞിട്ട് ആണെങ്കിലും… അവളോട് എന്തെങ്കിലും സംസാരിക്കേണ്ട എന്ന് വിചാരിച്… അങ്ങനെ തുടങ്ങി..
അവൾ എന്നോട് ഇങ്ങനെ മറുപടി പറഞ്ഞു…
എന്റെ പേര് അറിയില്ലേ… പേരൊന്നും ചോദിക്കാതെയാണോ പെണ്ണിനെ കാണാൻ വന്നത്…
ഉടനെ തന്നെ യാതൊരു സങ്കോചവുമില്ലാതെ ആദ്യമായി കാണുന്ന ആളോട് വളരെ വ്യക്തമായി എന്നപോലെ എന്നോട് അവൾ സംസാരിച്ചു….
അവളുടെ ആ സംസാരത്തിൽ ഞാൻ വീണുപോയി എന്നതായിരുന്നു സത്യം…
ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മധുരമുള്ള ശബ്ദം…
ഞാനവളോട് പഠിക്കുന്നതും മറ്റും അവളുടെ മറ്റു കാര്യങ്ങളും എല്ലാം ചോദിച്ചു…
അവൾ എന്നോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടിരുന്നു ഉള്ളൂ… അവളുടെ ഡിഗ്രി പൂർത്തിയാക്കണം…
നാലു മാസം കൂടിയേ ഉള്ളൂ ലാസ്റ്റ് ഇയർ അവസാനിക്കാൻ…
ഒന്നെങ്കിൽ അതുവരെ കാത്തിരിക്കുക… ഇല്ലെങ്കിൽ വിവാഹം കഴിഞ്ഞാലും എനിക്ക് ബാക്കിയുള്ളത് തുടരുവാൻ സമ്മതിക്കണം…
ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ ഇത്താത്ത വന്ന് വാതിലിൽ മുട്ടി…
മതി സംസാരിച്ചത് വാ പോകാം…
ഇനിയും സംസാരിച്ചിരുന്നാൽ നിങ്ങൾക്ക് വേറെ ഒന്നും സംസാരിക്കാൻ ഉണ്ടാവില്ല ബാക്കിയുള്ള ദിവസങ്ങളിൽ…
അവൾ അതിനിടയിൽ ഒരു കൗണ്ടർ അടിച്ച് കേറ്റാൻ നോക്കി…
ഞാൻ ആകെ ചമ്മിയ റൂമിൽ നിന്നും പുറത്തിറങ്ങി…
അവൾക്ക് എന്റെ നമ്പർ പോലും കൊടുക്കുവാൻ സാധിച്ചില്ല…
തിരിച്ചുപോരുമ്പോൾ കാറിൽ നിന്നും ഞാൻ ഇത്താത്ത യോട് പറഞ്ഞു… ഇത്ത ഞാൻ അവൾക്ക് എന്റെ നമ്പർ പോലും കൊടുത്തിട്ടില്ല…
അതിന് അവളെ നിനക്ക് ഇഷ്ടപ്പെട്ടോ… ഞങ്ങളോട് ഒന്നും നീ
💬 Comments
View all comments