0%

Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു]

Author : Kambikathakal Read All Parts 218
ഒന്നും പറഞ്ഞിട്ടില്ലല്ലോ… ആദ്യം നിനക്ക് അവളെ ഇഷ്ടപ്പെട്ടു അതുപോലെ അവൾക്ക് നിന്നെയും ഇഷ്ടപ്പെട്ടിട്ടല്ലേ നമ്പർ ഒക്കെ കൊടുക്കേണ്ട ആവശ്യമുള്ളൂ… ഞാൻ ശരിക്കും വല്ലാത്തൊരു പെടൽ ഇത്താത്ത യുടെ മുന്നിൽ പെട്ടു… അതിനെന്താ നിങ്ങൾ എല്ലാകാര്യങ്ങളും ഉറപ്പിച്ചു വച്ചതല്ലേ പിന്നെ ഇപ്പൊ എന്താ പ്രശ്നം… ഒരു പിടിവള്ളി കിട്ടിയ മാതിരി ഞാൻ ഇത്താത്തയോട് മറുചോദ്യം ചോദിച്ചു… ഇത്ത പിന്നെ ഒന്നും പറഞ്ഞില്ല… നമ്പർ ഒക്കെ എന്റെ കയ്യിൽ ഉണ്ട് ഏതായാലും വീട്ടിലേക്ക് എത്തട്ടെ… അവർക്കും നിന്നെ ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നുണ്ടെങ്കിൽ നമുക്ക് വിളിച്ചു സംസാരിക്കാം… നമുക്ക് സംസാരിക്കേണ്ട ഞാൻ സംസാരിക്കാം…. അളിയൻ അത് കേട്ടപ്പോൾ മുന്നിൽനിന്നും ചിരിക്കാൻ തുടങ്ങി… മോളെ ആയിഷ… നിസാർ അവളെവിടെ മൊഞ്ചിൽ വിണു പോയിട്ടുണ്ട് മോളെ… അതിന് ഞാനൊരു ഇളിഞ്ഞ പുഞ്ചിരി അളിയന് നൽകി…
പിന്നെ വീടുകാണാൻ വരലും നിശ്ചയവും എല്ലാം പെട്ടെന്നായിരുന്നു… അതിനിടയിൽ പാതിരാത്രി ഞാൻ പകലാക്കി രാവിലെ വരെ… സുബഹി ബാങ്ക് കൊടുക്കുന്നതു വരെ ഞാനവളോട് കുറുകി കൊണ്ടിരുന്നു… അവളുടെ ഇഷ്ടങ്ങൾ… ഇഷ്ടപ്പെട്ട സ്ഥലങ്ങൾ… അവളുടെ ഉമ്മയെ കുറിച്ച് ഉപ്പയെ കുറിച്ച്… അവളുടെ ഇക്കാക്കമാരെ കുറിച്ച്… ശരിക്കും പറഞ്ഞാൽ അവളൊരു കിലുക്കാംപെട്ടി ആയിരുന്നു… രാത്രി 11 മണിക്ക് ശേഷം ഫോൺ ചെയ്താൽ പിന്നെ ഉറക്കം വന്നാൽ ഉറങ്ങാൻ വിടാതെ… സുബഹി ബാങ്ക് കൊടുക്കുന്നത് വരെ അവർ സംസാരിച്ചുകൊണ്ടിരിക്കും… ആ സംസാരങ്ങൾ കേട്ടിരുന്നാൽ തന്നെ സമയം പോകുന്നത് അറിയില്ലായിരുന്നു… അവൾക്കൊരു ഡോക്ടറാവാൻ ആയിരുന്നു ആഗ്രഹം… പക്ഷേ പത്താംക്ലാസിൽ മാർക്ക് കുറഞ്ഞപ്പോൾ പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് കിട്ടാഞ്ഞത് കൊണ്ട് ആഗ്രഹം അവൾ തന്നെ പൊടിതട്ടി പെട്ടിയിൽ

💬 Comments

View all comments