0%

Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]

Author : ഋഷി Read All Parts 3.6K

പോകാം. മനീഷി എന്നു പേരുള്ള ആ നോൺ ഗവണ്മെന്റ് ഏജൻസിയുടെ ഒരു ജേർണൽ മറിച്ചുനോക്കി അതിൽ മുഴുകിയിരുന്ന ഞാൻ ഞെട്ടിയുണർന്നു. ഓഫീസിനു വെളിയിലെ നെയിം പ്ലേറ്റ് "വസുന്ധരാ ദേവൻ'".

വരൂ... ഞങ്ങളെ ഉറ്റുനോക്കിയ സുന്ദരമായ മുഖത്ത് പരിചയത്തിന്റെ ഭാവമേ കണ്ടില്ല. ഞാനും പ്രൊഫഷനലായി പെരുമാറാൻ നിശ്ചയിച്ചു. എന്നാലും റോഷ്നിയുടെ ആന്റിയെ കണ്ടപ്പോൾ ഹൃദയം ചെണ്ടകൊട്ടിത്തുടങ്ങി.

നമസ്തേ മാഡം. ഇത് ഹേമ, ഞാൻ രഘു. ശ്രീനി പറഞ്ഞിട്ടു വന്നതാണ്. പുതിയ ഓഫീസിന്റെ ഇന്റീരിയേഴ്സ്....

ആ ഇരിക്കൂ... ആ മുഖത്തൊരു മന്ദസ്മിതം തെളിഞ്ഞു. ഹേമയെ നോക്കിയാണെന്നു മാത്രം. ആന്റിയുടെ നിലപാട് എനിക്കലുകൂലമല്ലെന്നറിഞ്ഞപ്പോൾ ഞാൻ ഹേമയോടു ലീഡു ചെയ്യാൻ പറഞ്ഞു. ഇടയ്ക്ക് ആവശ്യമുള്ളപ്പോൾ മാത്രമിടപെട്ടു. ഒരു മണിക്കൂറിനകം ആവശ്യമുള്ള വിവരങ്ങൾ ശേഖരിച്ചു. മീറ്റിങ്ങിനിടെ ഇടയ്ക്കെല്ലാം മുനവെച്ച നോട്ടങ്ങൾ എന്റെ നേർക്കു തിരിഞ്ഞു!

ഞങ്ങൾ രണ്ടുമൂന്ന് ഓപ്ഷൻസ് തരാം. മാഡത്തിന് തിരഞ്ഞെടുക്കാം. ഞാൻ പറഞ്ഞു. മൂന്നു ദിവസത്തെ സമയം വേണം. ഞങ്ങളൊരു ചെറിയ പ്രസന്റേഷൻ ചെയ്യാം.

ശരി. നിങ്ങൾ സെക്രട്ടറിയോട് പറഞ്ഞ് എന്റെ കലണ്ടർ നോക്കൂ. കൈകൂപ്പി ഞങ്ങളിറങ്ങി.

ഹേമയ്ക്കൊരു കോളു വന്നു. അവൾ സംസാരിക്കാൻ ഓഫീസിന്റെ വെളിയിലേക്ക് പോയി. സെക്രട്ടറി സമയം തന്നു. പെട്ടെന്ന് ഒരു ഫോൺ. ഇല്ല മാഡം, പോയിട്ടില്ല.. ശരി... മാഡം വിളിക്കുന്നു. അവളെന്നെ നോക്കി.

ഒന്നൂടി ആ സുന്ദരിയെ കാണാമെന്നോർത്തപ്പോൾ ഹൃദയം തുള്ളിച്ചാടി.

രഘൂ... ആ മുഖത്ത് ഗൗരവം. ഇരിക്കൂ.

ഞാനും സീരിയസ്സായി.

നോക്കൂ... ആന്റി പറഞ്ഞു. മനീഷി...ഈ ഓർഗനൈസേഷൻ, സ്ത്രീകളുടെ രക്ഷയ്ക്കാണ്. ഒറ്റപ്പെടുന്നവർ, ഉപദ്രവമേറ്റവർ, ഉപേക്ഷിക്കപ്പെട്ടവർ... ആരുമില്ലാത്തവർ... അപ്പോൾ അടിപിടിയൊണ്ടാക്കി നടക്കുന്ന അക്രമികളുടെ കൂടെ ബിസിനസ്

💬 Comments

View all comments