Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]
ഡീലിങ്സ്... എനിക്കു പറ്റില്ല. ഹേമ ഈസ് ഓക്കെ. കൂടെ വേറെയാരെങ്കിലും വരണം. ഞാൻ ശ്രീനിയെ വിളിച്ചാലോ എന്നു ചിന്തിച്ചതാണ്. പിന്നെ രഘുവിനെ അറിയാവുന്നതുകൊണ്ട് നേരിട്ട് പറയാന്നു വെച്ചു. ആന്റിയുടെ ശബ്ദം ശാന്തമായിരുന്നു.
ദേഷ്യം വരണ്ടതാണ്. എന്തോ ഒരെംപതി തോന്നി. മാത്രമല്ല ആന്റി മുൻധാരണകൾ വെച്ചാണ് സംസാരിക്കുന്നത് എന്നു തീർച്ച.
മാഡം..... ആന്റി കൈ പൊക്കി. നനഞ്ഞ കക്ഷത്തിലേക്കു പാളിയ കണ്ണുകൾ ഞാൻ പണിപ്പെട്ടു പിൻവലിച്ചു. ആന്റീന്നു വിളിക്കാം. ആദ്യമായി എന്റെ നേരെയും ആ പുഞ്ചിരി! ഹൃദയം പിന്നെയുമലിഞ്ഞു തുടങ്ങി.
ഞാനൊരക്രമിയൊന്നുമല്ല. സ്ത്രീകളുടെ നേരേ ഒരിക്കലും കൈ പൊക്കിയിട്ടില്ല. ഞാൻ പറഞ്ഞു തുടങ്ങി. ചില സാഹചര്യങ്ങളിൽ വേണ്ടത്ര ചിന്തിക്കാതെ എടുത്തുചാടിയിട്ടുണ്ട്. അതിനുള്ള ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. ജീവിക്കാൻ വേണ്ടിയാണ് ഇത്തരം ചെറിയ വർക്കുകൾ ഏറ്റെടുത്തു ചെയ്യുന്നത്. വരുമാനം ഗുണ്ടാപ്പണിയിലൂടൊന്നുമല്ല. കഷ്ട്ടപ്പെടുന്ന സ്ത്രീകളുടെ സംരക്ഷണം ആണീ മനീഷിയുടെ ലക്ഷ്യമെങ്കിൽ, പണിയെടുത്തു ജീവിക്കുന്ന ബാക്കിയുള്ളവരേയും സഹായിച്ചില്ലെങ്കിലും നിരുൽസാഹപ്പെടുത്താതിരിക്കാം. സ്വരം സൗമ്യമായിരുന്നു.. ആ വലിയ കണ്ണുകൾ എന്നിൽത്തന്നെ തറഞ്ഞുനിന്നു.
എനിക്ക് രഘുവിനോടു കൂടുതൽ സംസാരിക്കണംന്ന്ണ്ട്. ആന്റി പറഞ്ഞു. സൗകര്യപ്പെട്ടാൽ നാളെ അഞ്ചുമണിക്ക് ഇവിടെ വര്വോ?
തീർച്ചയായും. ഞാനെണീറ്റു. വാതിൽക്കലെത്തിയപ്പോൾ.... രഘൂ... ഞാൻ തിരിഞ്ഞുനോക്കി. ഇയാള് വിചാരിക്കണപോലെ ഞാനൊരു അഹങ്കാരിയോ താടകയോ ഒന്നുമല്ല. ആ വിടർന്ന കണ്ണുകളിൽ കുസൃതി നൃത്തംവെച്ചു. ആ മിന്നിമായുന്ന മന്ദഹാസം...കടിച്ചങ്ങുതിന്നാൻ തോന്നി.
അങ്ങനെ തോന്നിയേയില്ല ആന്റീ... ഞാൻ പറഞ്ഞു.
പിന്നെയെന്തു തോന്നി? കണ്ണുകൾ വേറെന്തോ പറഞ്ഞോ?
അത്...ഞാൻ വാക്കുകൾ തേടി... കുഞ്ഞായിരുന്നപ്പോൾ അമ്മ കാട്ടിത്തന്ന വിഷുക്കണീലെ വിളക്കുപോലുണ്ട്... എങ്ങിനെയാണ് ആ വാക്കുകളെന്റെ നാവിൻതുമ്പത്തു വന്നത്!
ആ മുഖം കാർത്തികവിളക്കുകൾ പോലെ തുടുത്തു
💬 Comments
View all comments