0%

Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]

Author : ഋഷി Read All Parts 3.6K

തിളങ്ങി. കണ്ണുകൾ നീലത്തടാകങ്ങൾ...

മഞ്ഞുതുള്ളികൾ പോലെയിറ്റുവീണ നിമിഷങ്ങൾ... വരട്ടെയാന്റീ... ഞാൻ വിടവാങ്ങി. ജീവിതത്തിലെ ഒരു ഭാഗം കഴിഞ്ഞതു പോലെ. ഇനി?

തിരികെ ഡ്രൈവു ചെയ്യുമ്പോൾ ഞാൻ പതിവിലുമേറെ നിശ്ശബ്ദനായിരുന്നു. എന്തുപറ്റി? യൂ ഓക്കേ? ഹേമ ചോദിക്കുകയും ചെയ്തു. ഏയ് ഒന്നുമില്ല. ഈ വർക്കു നന്നായാൽ നമുക്കതൊരു പരസ്യമായിരിക്കും. ശ്രീനിയുടെ വെബ് പേജിൽ വേണമെങ്കിൽ ഫോട്ടോകളിടാം.. ഞാൻ പറഞ്ഞു.

ഹേമ ചിരിച്ചു. നീയിങ്ങനെ അധികമൊന്നും ചിന്തിച്ചു കൂട്ടണ്ട. ഓരോന്നായി നമുക്കു ചെയ്യാം. ഞാനവളെ മോളുടെ പ്ലേസ്കൂളിലിറക്കി. എന്നിട്ടു വീട്ടിലേക്ക് പോയി.

വീട്ടിലിരുന്നപ്പോൾ തല പെരുത്തു... ഓരോരോ ചിന്തകൾ...ട്രാക്സെടുത്തിട്ട് ഗ്രൗണ്ടിലേക്ക് പോയി. ദിവസങ്ങളായി ഓരോരോ കാരണങ്ങൾകൊണ്ട് മടങ്ങിയിരുന്ന ഓട്ടം പിന്നെയും തുടങ്ങി. പതിവിനെക്കാളും കൂടുതലോടിത്തളർന്ന് വീട്ടിലെത്തി. ചന്ദ്രേട്ടന്റെ വീട്ടിൽ നിന്നും പയ്യൻ വന്നേൽപ്പിച്ച അത്താഴം വെട്ടിവിഴുങ്ങിയിട്ട് പോയി മെത്തയിൽ വെട്ടിയിട്ടപോലെ വീണു. സുഖമായുറങ്ങി.

അടുത്ത ദിവസം ഫുൾ ബിസി. നാലരയായപ്പോൾ ഓടി രക്ഷപ്പെട്ടു. വീട്ടിൽച്ചെന്ന് വിയർത്തുകുതിർന്ന ഷർട്ടൂരി ധൃതിയിൽ കുളിച്ചു വെളിയിൽ വന്നപ്പോൾ സ്ഥിരം വേഷങ്ങളായ കടും ചാരം, നീല...ഈ വക കുപ്പായങ്ങളൊന്നുമില്ല. മൈര്. ഒറ്റയാൻ ജീവിതത്തിന്റെ പ്രശ്നങ്ങളിലൊന്ന്. തീരെയിടാത്ത വെളുത്ത കോട്ടൺ ഫുൾക്കൈ ഷർട്ടും ജീൻസുമെടുത്തിട്ടു. ഷർട്ടിന്റെ കൈകൾ പാതി മടക്കി ജീപ്പിലേക്കു നടക്കുമ്പോൾ അറിയാതെ പിന്നെയും ആ പാട്ടുമൂളി... യേ ഷാം മസ്താനീ.... പെട്ടെന്നു ബോധം വന്നപ്പോൾ ഒന്നു ചിരിച്ചു...ശരിക്കും സായാഹ്നം മാദകം....

ആന്റിയുടെ ഓഫീസിലെത്തിയപ്പോഴേക്കും കുറച്ചു സാധാരണ നിലയിലേക്ക് വന്നു. ഉച്ചയ്ക്ക് പെയ്ത മഴയുടെ ഈർപ്പം തങ്ങി നിന്നിരുന്നു. കുളി കഴിഞ്ഞു നനഞ്ഞിരുന്ന മുടിയിലൂടെ കാറ്റോടിയപ്പോൾ സുഖം തോന്നി. വാതിൽ തുറന്നകത്തേക്കു ചെന്നു. ഏതാണ്ടൊഴിഞ്ഞിരുന്നു. സെക്രട്ടറിയും

💬 Comments

View all comments