0%

Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]

Author : ഋഷി Read All Parts 1696

"വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം"

അക്കിത്തത്തിൻ്റെ വരികൾ... എത്ര നാളായി ഒരു പുസ്തകം കൈകൊണ്ടു തൊട്ടിട്ട്! പാട്ടുകൾ ആസ്വദിച്ചിട്ട്! ചന്ദ്രേട്ടൻ... വളരെയകന്ന ബന്ധു. അങ്ങേർക്കും ഭാര്യയ്ക്കും എന്റെപേരിൽ കനിവു തോന്നണ്ട കാര്യമില്ല. തലവേദനകളല്ലാതെ ഒന്നും ഞാനവർക്ക് കൊടുത്തിട്ടില്ല. ഇപ്പോൾ ചേച്ചി! വേദനിപ്പിക്കരുത്, ഒരിക്കലും.... ജീവൻ പോയാലും.. സ്വന്തം ചോരയും കളിക്കൂട്ടുകാരനുമൊക്കെ തള്ളിപ്പറഞ്ഞ... പറിച്ചുമാറ്റുന്ന ഒരു പാഴ്ച്ചെടി... ആഹ്... ഞാനൊന്നലറി. ഇല്ല.... അണഞ്ഞുപോയാലും അതിനുമുന്നേ ആളിക്കത്തും. ഇത്തരം ഊമ്പിയ സെൽഫ് പിറ്റിക്കൊന്നും ഇതുവരെ സമയം കൊടുത്തിട്ടില്ല. ഇനിയങ്ങോട്ടും!

മൂന്നാമത്തെ ഡ്രിങ്കുമൊഴിച്ചു ദിനേശ് ബീഡിയും കത്തിച്ച് ആദ്യത്തെ കോൺട്രാക്ടിന്റെ ഫൈനൽ ബില്ലു പാസായപ്പോൾ വാങ്ങിയ മ്യൂസിക് സിസ്റ്റത്തിൽ പഴയ സീഡീയിട്ടു. ചാഞ്ഞിരുന്നു... മധുരമായ പാട്ടൊഴുകി വന്നു...

" വാതിൽപ്പഴുതിലൂടെന്നുള്ളിൽ കുങ്കുമം വാരി വിതറും ത്രിസന്ധ്യ പോകെ..... അതിലോലമെൻ ഇടനാഴിയില് നിൻ കളമധുരമാം കാലൊച്ച കേട്ടൂ....."

സിന്ദൂരം കലർന്ന സുന്ദരമായ മുഖം... ആഹ്... മധുമുള്ള ഓർമ്മകളിൽ ലയിച്ചുപോയി...

ദേവകിയേട്ടത്തിയുടെ പൊതിച്ചോറും മീനും ചമ്മന്തിയും വെട്ടിവിഴുങ്ങിയിട്ട് കിടന്നു. രാവിലെ ഞെട്ടിയെണീറ്റു.. മൊബൈലിൽ ലൈറ്റു കത്തുന്നു. മെസ്സേജ് നോക്കി. അന്തക്കാലത്ത് വാട്ട്സാപ്പൊന്നും വന്നിട്ടില്ല.

ശുഭരാത്രി. പതിനൊന്നുമണിക്കാണ് അയച്ചത്. ഇപ്പോൾ നാലുമണി.

സോറി ചേച്ചീ.. ഒരു വൈകിയ ഗുഡ്നൈറ്റ്. ഇത്തിരി കൂടി ഉറങ്ങാൻ പോകുന്നു... മെസ്സേജുമയച്ച് തിരിഞ്ഞുകിടന്നുറങ്ങി.

പച്ചക്കറികളും, ഇഷ്ട്ടികകളും കാലത്തേ തന്നെ കൈകാര്യം ചെയ്തു. ഭാഗ്യത്തിന് സൈറ്റിൽ പോവണ്ടി വന്നില്ല. എല്ലാം ഫോൺ വഴി. ഉച്ചയ്ക്ക് ശ്രീനിയുടെ ഓഫീസിലെ ചെറിയ കോൺഫറൻസ് ഹോളിൽ ഹേമയെ മീറ്റുചെയ്തു. വേറൊന്നിനുമല്ല.. ഐഡിയകൾ ഫ്രീയായി തട്ടിക്കളിക്കാൻ. ചിലപ്പോഴെല്ലാം ശ്രീനിയും കൂടാറുണ്ട്.

ആഹാ... ഇന്നു കാണാനിത്തിരി മനുഷ്യപ്പറ്റുണ്ടല്ലോ! ഹേമ ചിരിച്ചു. സംഭവമെന്താണെന്നു വെച്ചാൽ ഇന്നലെ ഷേവുചെയ്തതുകൊണ്ട് കവിളുകളിൽ കുറ്റിത്താടിയേഉള്ളൂ.. സാധാരണയുള്ള നാലഞ്ചു ദിവസത്തെ വളർച്ചയില്ല. പിന്നെ എന്റെ ഇപ്പോഴത്തെ പ്രിയപ്പെട്ട വെള്ള ഷർട്ടാണ് ഇട്ടിരുന്നത്.

പോടീ... ഞാൻ ഒരു ഇറേസറെടുത്തവളെ എറിഞ്ഞു. പിന്നെ ഞങ്ങൾ കാര്യമായി ചർച്ചകളിൽ മുഴുകി. ഒന്നര മണിക്കൂറിനകം ഞങ്ങൾ രണ്ടൈഡിയകൾ തിരഞ്ഞെടുത്തു. അവളുടെ ടെക്ക്നിക്കൽ കഴിവുകൾ ഡെക്കറേഷൻ, ലേ ഔട്ട്...ഇങ്ങനെ. എന്റെ സംഭാവനകൾ മിക്കവാറും കസ്റ്റമറിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി പണി, വിവരം...ഇതിന്റെയൊക്കെ ഒഴുക്കിഇനോട് അനുബന്ധിച്ചതും.

ശരീടാ... ഞാൻ

💬 Comments

View all comments