Chapter Title : നിറമുള്ള നിഴലുകൾ [ഋഷി]
കൂടിയുണ്ട്. ആശാരി, മേസൺ, പെയിന്റുപണിക്കാർ... ഞാനും ഹേമയുമോടി നടന്നു. പണി തുടങ്ങുന്ന ദിവസം ആന്റിയുടെ ഓഫീസിലേക്ക് വിളിച്ചു. തണുത്ത, പ്രൊഫഷനൽ പെരുമാറ്റം. ആന്റി വർക്ക്സൈറ്റിൽ വന്നു. എല്ലാവരോടും നന്നായി ഇടപെട്ടു. ഈയുള്ളവനോടും, എന്നാൽ സൗഹൃദമോ, സന്തോഷമോ ഒന്നുതന്നെ എന്നോടുള്ള പെരുമാറ്റത്തിൽ കണ്ടില്ല. ഞാനിത്തിരി ഡൗണായെങ്കിലും വെളിയിൽ കാട്ടിയില്ല. പണിയുടെ മേൽനോട്ടത്തിന് ശ്രീനിയുടെ മേശിരിയുണ്ട്. എന്നും ഉച്ചയ്ക്കുമുൻപ് ഹേമയും വൈകുന്നേരം പണി കഴിയുന്നതിനുമുൻപ് ഞാനും പോയി നോക്കാമെന്നായിരുന്നു പ്ലാൻ. പന്ത്രണ്ടു ദിവസത്തെ പണിയുണ്ട്.
ബാക്കി ബിസിനസ്സുകളിലും ഒപ്പം ചന്ദ്രേട്ടന്റെയൊപ്പം പുതിയ സംരംഭമായ മെറ്റൽസ്ക്രാപ്പിന്റെ പണിയിലുമേർപ്പെട്ടു. ആകപ്പാടെ തിരക്കുപിടിച്ച ദിവസങ്ങൾ. ചുറ്റിലുമുള്ള ഫാമുകളിലും, ഇഷ്ട്ടികച്ചൂളകളിലും, ഫാക്ടറികളിലും ഓടിനടന്നു. വൈകിട്ടു തളർന്നു കയറിവരുമ്പോൾ മനസ്സിൽ മധുരം കോരിയൊഴിച്ചിരുന്ന ശബ്ദം... ആലസ്യത്തിൽ നിന്നും ഉണർത്തിയിരുന്ന തൂവലിന്റെ തലോടൽ...അതെല്ലാം സത്യമായിരുന്നോ? എന്നും ബോധം കെടുന്നതുവരെ കുടിച്ച് വല്ലതും വാരിത്തിന്നിട്ട് മെത്തയിലമരും.. അടുത്ത ദിവസവും തഥൈവ.
വസുന്ധരാ മാഡം വന്നിരുന്നു... ഒരു ദിവസം ശ്രീനിയുടെ ഓഫീസിൽ കണ്ടപ്പോൾ ഹേമ പറഞ്ഞു.
എന്തു പറഞ്ഞു?
ഹാപ്പിയാണ്. പിന്നെ മാർക്കറ്റിങ്ങിനു വന്നയാളു മുങ്ങിയോന്നു ചോദിച്ചു...
ഓഹോ! എനിക്കിത്തിരി ചൊറിഞ്ഞു വന്നു. ഇതുമാത്രം നോക്കിയാ മതിയോ? വേറേം പണിയൊണ്ടെന്നു പറഞ്ഞില്ലേടീ?
ആ.. അതൊക്കെ നീയങ്ങു നേരിട്ടു പറഞ്ഞാ മതി. ബാക്കിയൊള്ള ഓഫീസിന്റേം പണി വേണ്ടേടാ? ഹേമ ന്യായമായ ചോദ്യമുയർത്തി.
ആ എനിക്കെങ്ങും വയ്യ, ആ തള്ളേക്കാണാൻ. നീയങ്ങൊറ്റയ്ക്കു ചെന്നാ മതി. ഞാൻ പിന്നേം കലിപ്പിലെന്തോ പുലമ്പി.
തള്ളയോ! ഹേമ മൂക്കത്തു വെരലുവെച്ചു. എന്തു സൗന്ദര്യമാടാ അവർക്ക്! ഡ്രെസ്സ് സെൻസ്... ഷേപ്പ്... ക്ലാസ്സ് ലുക്കാണ്. കാട്ടുപോത്ത്! അവളെന്നെ കുറ്റപ്പെടുത്തി.
ഉള്ള് നൃത്തമാടിയെങ്കിലും
💬 Comments
View all comments