Chapter Title : നിരഞ്ജനം 3
: അഞ്ജലിയുടെ സങ്കല്പത്തിലെ ഹീറോയുടെ ക്വാളിറ്റീസ് എന്തൊക്കെയാണെന്ന് പറ ഞാനുമൊന്നറിയട്ടെ. അഞ്ജലി : പെട്ടന്നൊരുദിവസം ഒരാളെ കാണുമ്പോൾ മനസ്സിൽതോന്നുന്ന ആകർഷണം പ്രണയമല്ല .. അതിനായുസ്സു കുറവാണ്. ഒരാളെ പരിചയപ്പെട്ടശേഷം പരസ്പരം എല്ലാം മനസ്സിലാക്കി സ്നേഹിക്കണം. അപ്പോൾ ജീവിതകാലം മുഴുവൻ ഒരുമിച്ചുണ്ടാകും.
അഞ്ജലി : ചേട്ടന് ആരോടെങ്കിലും പ്രണയമുണ്ടോ?..
നിരഞ്ജൻ: നീ പറഞ്ഞപോലെ ജീവ്തകാലം മുഴുവൻ കൂടെയുണ്ടാകുന്ന ഒരാളെ കിട്ടിയില്ല. ഞാൻ ഇപ്പോഴും കാത്തിരിപ്പിലാണ്.
ജീവിതത്തെപറ്റി അഞ്ജലിയുടെ കാഴ്ചപ്പാടുകൾ നിരഞ്ജനെ കൂടുതൽ അവളോടടുപ്പിച്ചു.സംസാരിച്ചു സമയം പോയതറിഞ്ഞില്ല അവർ അമ്പലത്തിലെത്തിച്ചേർന്നു. ആൽത്തറയിൽ ചില പയ്യന്മാർ പെണ്കുട്ടികളെയും വായിനോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അഞ്ജലിയെയും അവരിലൊരുത്തൻ നോക്കി വെള്ളമിറക്കുന്നത് നിരഞ്ജൻ കണ്ടു. അവൻ അതു അഞ്ജലിയോട് പറഞ്ഞു. അവനെ ഒന്നു നോക്കിയ ശേഷം പുച്ഛത്തോടെ അവൾ തല തിരിച്ചു. പഴക്കം ചെന്ന ആ ക്ഷേത്രത്തിൽ ഒരുപാട് കൊത്തുപണികൾ ഉണ്ടായിരുന്നു. നിരഞ്ജൻ അതെല്ലാം അസ്വദിച്ചുകൊണ്ട് തൊഴുത്തിറങ്ങി. ക്ഷേത്രത്തിൽ നിന്നിറങ്ങിയപ്പോൾ മുന്നിൽ കണ്ട ഒരാളെ കണ്ടു നിരഞ്ജൻ നിന്നു ഒപ്പം കൃഷ്ണയും. " ഏട്ടൻ "... അയാൾ മന്ത്രിച്ചു.. അത് രാകേഷിന്റെ ഏട്ടൻ രാജീവായിരുന്നു. കൃഷ്ണയോടുള്ള പ്രണയത്തിനുവേണ്ടി തന്നെ ചെറുപ്പം മുതൽ നോക്കി വളർത്തിയ ജേഷ്ഠനെയും അയാൾ ഉപേക്ഷിച്ചിരുന്നു. അയാൾ രാകേഷിന്റെ അടുത്തേക്ക് വന്നു.
രാകേഷ് : ഏട്ടാ... രാജീവ് : നിങ്ങൾ വന്നിട്ടുണ്ടെന്ന്.. ഞാനറിഞ്ഞു.. അപകടത്തിന്റെ വിവരം ഇന്നലെയാണ് അറിഞ്ഞത്. കാലമെത്രകഴിഞ്ഞാലും മനക്കലേക്ക് കയറിവരാൻ എനിക്ക് ഭയമാണ്. നീ എന്നെ കാണാൻ വരും എന്നു കരുതി കാത്തിരിക്കുകയായിരുന്നു. രാകേഷ് : തെറ്റാണ് ഞാൻ ചെയ്തത് എന്നറിയാം. ക്ഷമിക്കൂ... ഏട്ടാ എന്നോട്. രാജീവ് : അതൊക്കെ കഴിഞ്ഞില്ലെടാ.. നീ
💬 Comments
View all comments