Chapter Title : നിരഞ്ജനം 4
പൊട്ടിക്കരഞ്ഞു. അവൻ അവളെ ചേർത്തുപിടിച്ചു. "ഇല്ല ഞാൻ പോണില്ല". അവൻ പറഞ്ഞു. രാകേഷും കൃഷ്ണയും പോകാനുള്ള ഡ്രസ് പാക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. നിരഞ്ജൻ : "അച്ഛാ നമ്മളിനി എന്നാ ഇങ്ങോട്ടു വരിക ". രാകേഷ് : എന്താ നിനക്കിവിടെ ഇഷ്ടപ്പെട്ടോ. നിരഞ്ജൻ : മ്.. ഇനിയും കുറെ സ്ഥലങ്ങൾ കൂടി കാണാനുണ്ട്. രാകേഷ് : നീ വെക്കേഷൻ തീർന്നിട്ടു വന്നാൽ മതി. ഞങ്ങൾ നാളെ പൊക്കോളാം. അതു കേട്ടതും നിരഞ്ജന്റെയുള്ളിൽ ലഡ്ഡുപൊട്ടി അവൻ അഞ്ജലിയുടെ അടുത്തേക്ക് നടന്നു. അവൾ അച്ഛന്റെയും അമ്മയുടെയും അടുത്ത് ഇരിക്കുകയായിരുന്നു. " അമ്മാവാ.. ഞാൻ നാളെ പോണില്ല വെക്കേഷൻ കഴിഞ്ഞേ പോകുന്നുള്ളൂ.. ". കണ്ണൻ : അതു മതി മോനെ നമുക്കിവിടെയൊക്കെ ഒന്നു കറങ്ങിയിട്ടു പോയാൽ മതി. നിരഞ്ജൻ മുറിയിൽ നിന്നും പുറത്തേക്ക് പോയി. പുറകെ അഞ്ജലിയും. കണ്ണൻ : കണ്ടോടി. അവനു അവന്റെ പെണ്ണിനെ ഇട്ടിട്ടു പോകാൻ പറ്റുന്നില്ല. നളിനി ചിരിച്ചു. അവൻ നേരെ പോയത് മുകളിലെ ബാൽകെണിയിലേക്കായിരുന്നു. തടിയിൽ തീർത്ത ഗ്രില്ലുകളുള്ള പഴയ ഒരു ബാൽക്കണി ആയിരുന്നു അത്. മുകളിൽ നിന്നും നോക്കിയാൽ താഴേക്കു കാണാമെങ്കിലും. താഴെ നിന്നും ഒന്നും വ്യക്തമാകില്ല. " അപ്പൊ ചേട്ടൻ പോകുന്നില്ല.." . "ഇല്ല.. ഞാൻ ഒരു മാസം കൂടിയുണ്ടാകും... ". " അതു കഴിഞ്ഞാലും ചേട്ടൻ പോണ്ട.. ഞാൻ വിടില്ല." പിറ്റേന്ന് കൃഷ്ണയും രാകേഷും തിരിച്ചു പോയി. കണ്ണനും നിരജ്ഞനും അവരെ ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടു. ദിവസങ്ങൾ കഴിഞ്ഞു. അവരുടെ പ്രണയവും ദൃഡമായിക്കൊണ്ടിരുന്നു. ഇനി വെറും രണ്ടു ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ. അവരുടെ വേർപിരിയലിന്.
💬 Comments
View all comments