0%

Chapter Title : നിരഞ്ജനം 4

Author : Kambikathakal Read All Parts 125

നിരഞ്ജൻ ആളൊരു മിടുക്കനാ.. അഞ്ജുവുമായി നന്നായി ചേരും. നമുക്കങ്ങുറപ്പിച്ചാലോ.. കണ്ണൻ : അവര് കുട്ടികളല്ലേ.. നളിനീ... നളിനി : ഇപ്പൊ അവരോട് പറയണ്ട. നമുക്ക് കൃഷ്ണയോടും രാകേഷിനോടും പറഞ്ഞു ഉറപ്പിക്കാം. കണ്ണൻ : അതിലെനിക്കും സന്തോഷമേയുള്ളൂ.. പക്ഷെ കുട്ടികൾ ഇതറിയണ്ട അവരുടെ പ്രായം വല്ലാത്തതാണ്. വല്ല കുരുത്തക്കേടും കാണിച്ചാൽ.. നളിനി : ഞാനായിട്ടൊന്നും പറയില്ല. നിങ്ങളിനി സന്തോഷത്തിലൊന്നും വിളിച്ചു പറയണ്ട. കണ്ണൻ : ആ.. ഒരു നല്ല സമയം നോക്കി .. ഞാൻ തന്നെ രാകേഷിനോടെല്ലാം പറയാം. പിന്നെ ജാതകം നോക്കണം .. നക്ഷത്രം നോക്കണം എന്നൊക്കെ പറഞ്ഞോണ്ട് നീ വന്നേക്കരുത്. നളിനി : സ്നേഹത്തെക്കാളും വലിയൊരു പൊരുത്തമില്ലല്ലോ കണ്ണേട്ടാ..

ഇതെല്ലാം മറഞ്ഞു കേട്ടുകൊണ്ടിരുന്ന മീനാക്ഷിയും അഞ്ജലിയും ശബ്ദമുണ്ടാകാതെ പുറത്തുകടന്നു. വാകമരചുവട്ടിലെ ബഞ്ചിൽ അവരിരുന്നു. അഞ്ജലിയുടെ മുഖത്ത് സന്തോഷം നിറഞ്ഞുനിന്നു. അവൾ ഒരുപാട് ആഗ്രഹിച്ച കാര്യം കേട്ട സന്തോഷം.

മീനു : അപ്പൊ കാര്യങ്ങൾ ഇത്രയൊക്കെയായി. എന്നിട്ടാണ് നീ അഭിനയിച്ചതല്ലേ.. അഞ്ജലി : ഏയ്. ഞങ്ങൾ പ്രേമിക്കുന്നൊന്നുമില്ല.. മീനു : അപ്പൊ നീ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലേ. അഞ്ജലി ; ഇല്ല മീനു : അതെന്താ .. നിനക്കിഷ്ടമല്ലേ... അഞ്ജലി : ഇഷ്ടമാണ്... പക്ഷെ ചേട്ടൻ എന്തുപറയും എന്നറിയില്ല... മീനു : ഇനി വേറെ ആരെങ്കിലും ഉണ്ടോ നിന്റെ ചേട്ടന്റെ ഉള്ളിൽ. അഞ്ജലി : ഏയ്.. ഇല്ലില്ല.. മീനു : അപ്പൊ അതൊക്കെ മനസ്സിലാക്കി വച്ചിട്ടുണ്ടല്ലേ..പിന്നെന്താ പറയാത്തെ. അഞ്ജലി : പറയാം.. പറ്റിയ അവസരം വരട്ടെ. മീനു : അധികം താമസിക്കണ്ട മോളെ. പിന്നെ വിഷമിച്ചിട്ടു കാര്യമില്ല.

ഉച്ചഭക്ഷണവും കഴിച്ചു മീനാക്ഷി യാത്രയായി. അഞ്ജലി നിരഞ്ജനേയും കാത്തു ഉമ്മറപ്പടിയിലിരുന്നു. ഓരോ നിമിഷവും ഇഴഞ്ഞു നീങ്ങുന്നതായി അഞ്ജലിക്കുതോന്നി. ഇടക്കിടക്ക് ജാലകപാളികൾക്കിടയിലൂടെ അവൾ ക്ലോക്കിലേക്കുനോക്കി. ക്ലോക്കിലെ സൂചികൾ ചലിക്കുന്നില്ലെന്നു തോന്നി. ദൂരെ നിന്നും നിരഞ്ജൻ നടന്നു വരുന്നത് അവൾ കണ്ടു പുറകിൽ കൃഷ്ണയും രാകേഷും. അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അവളുടെ ഉള്ളിൽ എന്തോ നേടിയെടുത്ത അനുഭൂതിയുണ്ടായി. ദൂരെ നിന്നും അവളെ നിരഞ്ജൻ കണ്ടിരുന്നു. അവൻ ചിലതെല്ലാം മനസ്സിലുറപ്പിച്ചിരുന്നു. അവന്റെ കൈയിൽ ഒരു

💬 Comments

View all comments