0%

Chapter Title : നിരഞ്ജനം 4

Author : Kambikathakal Read All Parts 125

പൊതി അവൾ ശ്രദ്ധിച്ചിരുന്നു. പൂമുഖത്തുനിന്ന അഞ്ജലിയെ ശ്രദ്ധിക്കാതെ നിരഞ്ജൻ അകത്തേക്ക് കയറിപ്പോയി. അവൻ അകത്തെക്കു കടന്നു. നളിനി എല്ലാവർക്കും ചായയുമായി എത്തി. മുത്തശ്ശിയെയും വല്യച്ഛനെയും കണ്ട വിശേഷം കണ്ണൻ നിരഞ്ജനോട് ചോദിച്ചുകൊണ്ടിരുന്നു. ചായ കുടിക്കുമ്പോഴും അഞ്ജലി നിരഞ്ജനോട് സംസാരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു നിരഞ്ജൻ പിന്നെയും ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. നിരഞ്ജന്റെ പെരുമാറ്റം കണ്ടു അഞ്ജലിയുടെ ഉള്ളിൽ ഒരു വിങ്ങലുണ്ടായി. ചായകുടി കഴിഞ്ഞു നളിനിയും കണ്ണനും, കൃഷ്ണയെയും രാകേഷിനെയും കൂട്ടി പുറത്തേക്കിറങ്ങി. "കുട്യോളെ ഞങ്ങള്ഇപ്പോ വരാട്ടോ" നളിനി കുറച്ചുറക്കെ പറഞ്ഞു. അവരിറങ്ങിയപ്പോൾ നിരഞ്ജൻ ഒന്നും മിണ്ടാതെ മുകളിലെ തന്റെ മുറിയിലേക്ക് പോയി. അല്പം കഴിഞ്ഞു അഞ്ജലി നിരഞ്ജന്റെ മുറിയിലേക്ക് കയറിച്ചെന്നു. നിരഞ്ജൻ ലാപ്‌ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അഞ്ജലി : ചേട്ടാ.. എന്തു ചെയ്യാ... അവൾ അവന്റെ അടുത്തു കട്ടിലിലിൽ ഇരുന്നു. പക്ഷെ അവൻ അവളെ ദേഷ്യത്തിലൊന്നു നോക്കി. "ചേട്ടന് എന്തുപറ്റി.. എന്നോട് പിണക്കമാണോ. അതിനു ഞാനൊന്നും ചെയ്തില്ലല്ലോ.." അവൻ പിന്നെയും ഒന്നും മിണ്ടാതിരുന്നപ്പോൾ അഞ്ജലിയുടെ കണ്ണിൽ നനവ് പടർന്നു. അവൾ എഴുന്നേറ്റു തിരിഞ്ഞുനടന്നു. അവൾ വാതിൽക്കലെത്തിയതും. ഒരു സംഗീതം അവളെത്തേടിയെത്തി. " അഞ്ജലീ.. അഞ്ജലി.. പുഷ്പാഞ്ജലി..."... അതുകേട്ടതും അവൾ തിരിഞ്ഞു നോക്കി നിരഞ്ജൻ അവളെ നോക്കി ഒരുകള്ളച്ചിരിയും സമ്മാനിച്ചു നിൽക്കുന്നു. അവൾ കലങ്ങിയ കണ്ണുമായി അവന്റെ അടുത്തേക്ക് ഓടി. കൈ മടക്കി അവന്റെ നെഞ്ചിൽ രണ്ടിടിയിടിച്ചു.."എന്നെ പറ്റിച്ചതാണല്ലേ... ഞാൻ എത്ര വിഷമിച്ചൂന്നറിയോ..."  നിരഞ്ജൻ അവന്റെ കൈയിലുണ്ടായിരുന്ന റോസാപൂക്കൾ അവൾക്കു നേരെ നീട്ടികൊണ്ടുപറഞ്ഞു " I LOVE YOU...അഞ്ജലി.." അഞ്ജലി നാണത്തോടെ ആ പൂക്കൾ വാങ്ങി.. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. അവന്റെ കണ്ണുകളിൽ പ്രണയം ജ്വലിക്കുന്നുണ്ടായിരുന്നു. അവൾ പെട്ടന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവൻ അവളെ ആലിംഗനം ചെയ്തു നെറുകിൽ  ചുംബിച്ചു. പുറത്തു ഔട്ട് ഹൗസിൽ അനൗപചാരികമായി അവരുടെ കല്യാണം ഉറപ്പിക്കുകയായിരുന്നു. രാകേഷും കണ്ണനും കൈകൊടുത്തു...ഒപ്പം പരസ്പര ധാരണയോടെ ഒരു തീരുമാനവുമെടുത്തു ഈ കാര്യം മക്കൾ അറിയില്ലെന്നും. പക്വത എത്തുന്ന പ്രായത്തിൽ എല്ലാം അവരോടു പറയാം എന്നും. അകത്തു അഞ്ജലിയും നിരഞ്ജനും പ്രണയം കൈമാറുകയായിരുന്നു. അവർ ആലിംഗനത്തിൽ നിന്നും ഒരുനിമിഷം വേർപെട്ടു.. നിരഞ്ജൻ :

💬 Comments

View all comments