0%

Chapter Title : നിരഞ്ജനം 4

Author : Kambikathakal Read All Parts 127

അഞ്ജലി...അഞ്ജലിക്കെന്നെ ഇഷ്ടമല്ലേ... അഞ്ജലി: ഉം.. എപ്പോഴും വായാടിയയായിരുന്ന പെണ്ണ് ഇപ്പോൾ നാണത്താൽ മൗനമായി തലതാഴ്ത്തിനിൽക്കുന്നു. പ്രണയം ഒരുവല്ലാത്ത അനുഭൂതിതന്നെയാണെന്ന്‌ നിരഞ്ജന് തോന്നി. അല്പനേരത്തെ മൗനത്തിനുശേഷം നിരഞ്ജൻ പറഞ്ഞു. നിരഞ്ജൻ : അഞ്ജു.. എന്താ ഒന്നും മിണ്ടാത്തെ. അഞ്ജലി : ഞാനൊരു കാര്യം ആവശ്യപ്പെട്ടാൽ ചേട്ടൻ സാധിച്ചു തരുമോ. നിരഞ്ജൻ : ഉം.. അഞ്ജലി : ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ... ക്ഷേത്രത്തിൽ ചേട്ടനെയും കൂടിവരാം എന്നു ഞാൻ പ്രാര്ഥിച്ചിരുന്നു. നിരഞ്ജൻ : ഇത്രയേ ഉള്ളോ.. നാളെ തന്നെ പോകാം. അഞ്ജലി : പക്ഷെ അച്ഛനോടും അമ്മാവനോടും എന്തുപറയും. നിരഞ്ജൻ : അതൊക്കെ ഞാനേറ്റു. അവർ മുറ്റത്തേക്കിറങ്ങി... വിളഞ്ഞുനിന്ന വയലിന്റെ കരയിൽ  വീണുകിടന്ന തെങ്ങിൽ അവരിരുന്നു. ഒരുകുയിൽ നാദം അവരിലേക്ക്‌ ഒഴുകിയെത്തി. ഒരുപാടെന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു രണ്ടുപേർക്കും. പക്ഷെ ഒന്നും പുറത്തുവന്നില്ല ഒരുപാടുനേരം കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു. പടിഞ്ഞാറേ ചക്രവാളത്തിൽ സൂര്യൻ താഴ്ന്നു തുടങ്ങി. ചുറ്റും ചുവന്ന പ്രകാശം പരന്നു. ആ വെളിച്ചത്തിൽ അഞ്ജലി കൂടുതൽ സുന്ദരിയായി നിരഞ്ജന് തോന്നി. അവർ വീട്ടിലേക്കു നടന്നു. ഉമ്മറക്കോലായിൽ വീട്ടുകാരെല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു. "നിങ്ങളെവിടെയായിരുന്നു മക്കളെ " കൃഷ്ണ ചോദിച്ചു. "ഞങ്ങൾ വെറുതെ വയലൊക്കെ ഒന്നു കാണാനിറങ്ങിയതാ.." അഞ്ജലി മറുപടി പറഞ്ഞു. നിരഞ്ജൻ : അച്ഛാ, ഇവിടെ അടുത്ത് ഒരു പഴയ ക്ഷേത്രം ഉണ്ടെന്നു പറഞ്ഞു അഞ്ചു. ഞങ്ങൾ നാളെ രാവിലെ അവിടെ പൊക്കോട്ടെ. പഴമയുടെ സൗന്ദര്യം നിരഞ്ജന് ഇഷ്ടമാണെന്ന് രാകേഷിനറിയാമായിരുന്നു. അയാൾ സമ്മതം മൂളി. പുലർച്ചെ ആറുമണിക്ക് നിരഞ്ജന്റെ മൊബൈലിൽ അലാറം മുഴങ്ങി. അവനെഴുന്നേറ്റു കുളികഴിഞ്ഞ് ഒരു ബ്ലാക്ക്‌ ഷർട്ടും വെള്ളമുണ്ടുമുടുത്ത് അഞ്ജുവിനെ കൂട്ടാൻ മുറിയിലേക്ക് ചെന്നു. അഞ്ചു ഒരു സെറ്റ്സാരിയുടുത്ത് കണ്ണാടിക്കു മുന്നിൽ നിന്നു പൊട്ടുതൊടുകയായിരുന്നു. അവളെ ആദ്യമായിട്ടായിരുന്നു അവൻ സാരിയുടുത്തു കാണുന്നത്. അവൻ അവളുടെ സൗന്ദര്യത്തിൽ ലയിച്ചൊരുനിമിഷം നോക്കിനിന്നു. മേശയിലിരുന്ന മുല്ലപൂവെടുത്ത് അവൻ അവളുടെ തലയിൽ ചൂടി. അവളൊരുനിമിഷം അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. "അഞ്ജു.." താഴെനിന്നും നളിനിയുടെ ശബ്ദംകേട്ടു അവർ താഴേക്കു ചെന്നു. അഞ്ജു നിരഞ്ജന്റെ കൂടെ ക്ഷേത്രത്തിലേക്ക് നടന്നു. അവർ ക്ഷേത്രത്തിലെത്തി തൊഴുതു. പുരാതനമായ ക്ഷേത്രത്തിൽ രാജഭരണകാലത്തെ ചില

💬 Comments

View all comments