Chapter Title : നിരഞ്ജനം 4
കൊത്തു പണികൾ ഉണ്ടായിരുന്നു. ആ ചിത്രങ്ങൾക്ക് ഒരു കഥ പറയാനുണ്ടായിരുന്നു. ഒരു രാജകുമാരന്റെയും അവൻ സ്നേഹിച്ച നമ്പൂരിക്കുട്ടിയുടെയും കഥ. ഒരുപാട് പോരാട്ടങ്ങൾക്കൊടുവിലാണ് അവൻ അവളെ സ്വന്തമാക്കിയത്. അവൾ നിരഞ്ജനോട് കഥപറഞ്ഞു കഴിഞ്ഞപ്പോഴേക്കും സമയം പോയിരുന്നു. അവർ ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങി. പെട്ടന്നാണ് നിരഞ്ജനൊരു മൂത്രശങ്ക തോന്നിയത്. അവൻ ഇപ്പൊ വരാം എന്നുപറഞ്ഞു കുറ്റിക്കാട്ടിൽ പോയി കാര്യം സാധിച്ചു. തിരിച്ചുവന്നപ്പോൾ അവൻ കണ്ട കാഴ്ച്ച ഒരു 20 വയസ്സ് വരുന്ന പയ്യൻ അഞ്ജലിയുടെ കൈയിൽ പിടിച്ചു അവളോട് ചൂടാവുന്നതാണ്. സ്വന്തം പെണ്ണിന്റെ കൈയിൽ മറ്റൊരുത്തൻ കയറിപ്പിടിച്ചാൽ ഒരാണിനും നോക്കിനിൽക്കാൻ പറ്റില്ലല്ലോ. നിരഞ്ജൻ അവനുനേരെ ഓടിയടുത്തു. "ഡാ.." എന്ന വിളികേട്ട് അയാൾ തിരിഞ്ഞു നോക്കിയപ്പോഴേക്കും നിരഞ്ജന്റെ കാൽ അവന്റെ നെഞ്ചിൽ വീണിരുന്നു. അവൻ ചവിട്ടുകൊണ്ട് പിടിവിട്ടുതെറിച്ചുവീണു. " എന്റെ പെണ്ണിന്റെ കൈയിൽ പിടിക്കാൻ നീയരെടാ.. ". എന്നു പറഞ്ഞു അവന്റെ നേരെ വീണ്ടും കാലുയർത്തി അപ്പോഴേക്കും അഞ്ജലി അവനെ തടഞ്ഞു. "വേണ്ട ചേട്ടാ വാ നമുക്ക് പോകാം.." അവൾ അവനെ പിടിച്ചു വലിച്ചു കൊണ്ടുപോയി. നിരഞ്ജൻ : ആരാണവൻ. എന്തിനാ നിന്നെ പിടിച്ചുവലിച്ചത്. അഞ്ജലി : ഗൗതം. ഗൗരിയുടെ ചേട്ടനാണ്. കള്ളുകുടിയും തല്ലുപിടിയുമൊക്കെയാണ് അവന്റെ പണി. വീട്ടുകാരെ പോലും ബഹുമാനമില്ലാത്തവൻ. കുറെ നാളായി എന്റെ പുറകെ നടക്കുന്നു. അവനെപ്പേടിച്ചു ഞാൻ ഗൗരിയുടെ വീട്ടിൽ പോലും പോകാറില്ല. നിരഞ്ജൻ : ഗൗരിക്ക് അറിയാമോ ഇതെല്ലാം. അഞ്ജലി : അറിയാം. പക്ഷെ വീട്ടുകാർക്കറിയില്ല. നിരഞ്ജൻ : നീ പേടിക്കണ്ട അവനിനി നിന്റെ അടുത്തുവരില്ല. അവൻ അവളെ ചേർത്തുപിടിച്ചു. അവൾക്ക് ഇതിനുമുമ്പൊന്നുമില്ലാത്ത ഒരു സുരക്ഷിതത്വം തോന്നി. അവൾ അവന്റെ അരയിലൂടെ കൈയിട്ടു ചേർത്തുപിടിച്ചു. വീട്ടിലെത്താറായപ്പോൾ അവർ കുറച്ചു അകലം പാലിച്ചു. മുറ്റത്ത് ഒരു ബുള്ളറ്റ് ഇരിക്കുന്നതുകണ്ടു. രാകേഷ് അതു തുടച്ചുകൊണ്ടിരിക്കുകയായിരുന്നു. അവർ ബുള്ളറ്റിന്റെ അടുത്തു ചെന്നു. "മോനെ ഇതു അച്ഛൻ ജീവിതത്തിലാദ്യമായി വാങ്ങിയ വണ്ടിയാണ്. പണ്ട് നിന്റെ അമ്മയെയും പുറകിലിരുത്തി കുറെ കറങ്ങിയിട്ടുണ്ട്. വർക്ക്ഷോപ്പിലനിന്നും നന്നാക്കി കൊണ്ടുവന്നതാണ്". നിരഞ്ജന് ആ ബൈക്കുവല്ലാതെ ഇഷ്ടപ്പെട്ടു. അവൻ ആ ബൈക്ക് മുറ്റത്ത് ഒന്നോടിച്ചു നോക്കി. വീട്ടിലേക്കു കയറി. നളിനി
💬 Comments
View all comments